'അഴിമതിക്കാരുടെ പിന്തുണ സ്വീകരിക്കരുതായിരുന്നു' ; അജിത് പവാറിന്റെ പിന്തുണ സ്വീകരിച്ചതില്‍ ബി.ജെ.പിയില്‍ ഭിന്നത
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അധികാരം പോയതിന് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നസ്വരം. അജിത് പവാറിന്റെ പിന്തുണ സ്വീകരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖഡ്സെ. അജിത് പവാര്‍ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബി.ജെ.പി സ്വീകരിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാര്‍ എന്‍.സി.പിയിലേക്ക് തിരിച്ചുപോക്ക് നടത്തുന്നതിന് പിന്നാലെയാണ് പ്രതികരണവുമായി ഖഡ്സെ രംഗത്തെത്തിയത്.
അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും സ്വീകരിക്കരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വന്‍കിട അഴിമതി കേസുകളില്‍ പ്രതിയാണ് അദ്ദേഹം. നിരവധി ആരോപണങ്ങള്‍ നേരിടുന്നുമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബി.ജെ.പി സഖ്യമുണ്ടാക്കരുതായിരുന്നുവെന്നും ഖഡ്സെ വ്യക്തമാക്കി. സുപ്രിം കോടതി ഉടന്‍ വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഇന്നലെ അജിത് പവാറും ഫഡ്നാവിസും രാജിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."