HOME
DETAILS
MAL
വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍; വനിതാ മജിസട്രേറ്റിനെ അഭിഭാഷകന്റെ ചേംബറില്‍ പൂട്ടിയിട്ടു
backup
November 27 2019 | 09:11 AM
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ ചേംബറില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ബാര്‍ അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ മജിസ്ട്രേറ്റ് ദീപ മോഹനെ തടഞ്ഞുവെച്ചത്.
അപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പാപ്പനംകോട് ഡിപ്പോയിലെ കെ.എസ് ആര്.ടിസി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് റദ്ദാക്കിയത്. മുതിര്‍ന്ന അഭിഭാഷകനായിരുന്നു പ്രതിക്കായി ഹാജരായത്.
ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റിന്റെ നടപടി ശരിയല്ലെന്ന് ബാര്‍ അസോസിയേഷന് വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കാനാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."