പോളിങ് ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കണം: താലൂക്ക് വികസന സമിതി
മഞ്ചേരി: പോളിങ് ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഏറനാട് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. മുഴുവന്‍ വിദ്യാലയങ്ങളിലും റാമ്പുകള്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റാമ്പില്ലാത്ത വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ എഇഒ മാര്‍ക്കു നിര്‍ദേശം നല്‍കി.
ഗതാഗത കുരുക്ക് അതി രൂക്ഷമായ ഗതാഗത കുരുക്കു അനുഭവപ്പെടുന്ന മഞ്ചേരി മെഡിക്കല്‍കോളേജ് പരിസരത്തെ അനധികൃത വാഹനപാര്‍ക്കിങ് നിയന്ത്രിക്കുന്നതിന് ഗതാഗത ഉപദേശകസമിതി രൂപവത്കരിക്കാന്‍ ഏറനാട് താലൂക്ക് വികസനസമിതിയോഗം തീരുമാനിച്ചു.
പ്രളയത്തില്‍ പൂര്‍ണ ഭവനാശം സംഭവിച്ച 23 പേര്‍ക്ക് ആദ്യഗഡു നല്കിയതായി തഹസില്‍ദാര്‍ പറഞ്ഞു. 11 പേര്‍ക്കാണ് താലൂക്കില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടത്. ഈ മാസം 28ന് മലപ്പുറത്ത് പട്ടയ മേള നടക്കുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാറും വ്യക്തമാക്കി.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ ബുധനാഴ്ചകളില്‍ ഓണ്‍ലൈനായി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പ്രളയബാധിതര്‍ക്ക് 1540 അതിജീവനകിറ്റുകള്‍ നല്കി. ആനക്കയം പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ 15ന് ആരംഭിക്കുമെന്ന് സപ്ലൈകോ മാനേജറും അറിയിച്ചു.
ടി പി വിജയകുമാര്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ പി സുരേഷ്, പി വി ശശികുമാര്‍, കാവനൂര്‍ പി മുഹമ്മദ്, ഇ അബ്ദു, സി ടി രാജു, കെ ടി ജോണി, സജി ഔസേപ്പുപറമ്പില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."