HOME
DETAILS
MAL
കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് ആക്രമണം; ഒരാള്‍ക്ക് ജാമ്യം
backup
July 30 2017 | 21:07 PM
ഗൂഡല്ലൂര്‍: കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് ആക്രമിച്ച് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍പ്പെട്ട ഒരാള്‍ക്ക് ഊട്ടി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. മലയാളിയായ സന്തോഷ് സ്വാമിക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അഡ്വ. രമേശ്കുമാറാണ് ഇയാള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ 24നാണ് കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് ആക്രമിച്ച് കാവല്‍ക്കാരനെ കൊലപ്പെടുത്തിയിരുന്നത്. നേപ്പാള്‍ സ്വദേസി ഓംബഹദൂറിനെയായിരുന്നു കൊലപ്പെടുത്തിയിരുന്നത്. മറ്റൊരു കാവല്ക്കാരന് കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."