റേഷന്‍കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താന്‍:വീടുകളില്‍ സപ്ലൈ ഉദ്യോഗസ്ഥരുടെ പരിശോധന
പാടിച്ചിറ: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി ബത്തേരി താലൂക്ക് സപ്ലൈസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയില്‍ പരിശോധന നടത്തി.
അനര്‍ഹമായ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഈ മാസം 30നകം സപ്ലൈ ഓഫിസില്‍ തിരിച്ചേല്‍പ്പിച്ച് അര്‍ഹമായ കാര്‍ഡ് വാങ്ങണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. പുല്‍പ്പള്ളി മേഖലയിലെ കബനിഗിരി, പാടിച്ചിറ, മരക്കടവ് എന്നിവിടങ്ങളില്‍ വീടുകള്‍ കയറിയാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മലവയല്‍, പൂമല, കല്ലുവയല്‍, അമ്പുകുത്തി എന്നിവിടങ്ങളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും വിവിധ മേഖലകളില്‍ പരിശോധന നടത്തുമെന്ന് സപ്ലൈ ഓഫിസര്‍ പി പ്രശാന്ത് പറഞ്ഞു.
റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി.വി മുരളീധരന്, ഇ.എം സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. അനര്‍ഹരെ കണ്ടെത്തിയിട്ടുണ്ടെന്ന് സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."