സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍
തളിപ്പറമ്പ് : മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മത വിദ്യാഭ്യാസം ഒരിക്കലും ഭൗതികവിദ്യാഭ്യാസത്തിനു തടസ്സമാകില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍.
കൊട്ടില നൂറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന -അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാം തരത്തില്‍ സംസ്ഥാന തലത്തില്‍ നാലാം സ്ഥാനം നേടിയ കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് നിഹാദിനെ ചടങ്ങില്‍ അനുമോദിച്ചു.
എസ്.എസ്.എല്‍.സി, സമസ്ത പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ നേടിയ കുട്ടികള്‍ക്കു കൊട്ടില നൂറുല്‍ ഇസ്‌ലാം യു.എ.ഇ ബ്രാഞ്ച് കമ്മിറ്റി നല്‍കുന്ന അവാര്‍ഡും വിതരണം ചെയ്തു.
സദര്‍ മുഅല്ലിം ഹാരിസ് അസ്ഹരി അധ്യക്ഷനായി. ഖത്തീബ് ജുനൈദ് വാഫി കാഷ് അവാര്‍ഡ് വിതരണം ചെയ്തു. ആലിക്കുട്ടി മുസ്‌ലിയാര്‍ക്കു കൊട്ടില നൂറുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജമാഅത്ത് പ്രസിഡന്റ് ടി ഇസ്ഹാഖ് ദാരിമിയും കൊട്ടില-ഓണപ്പറമ്പ ശാഖാ എസ്.കെ.എസ്. എസ്.എഫിന്റെ ഉപഹാരം അബദുല്ല ദാരിമി കൊട്ടിലയും നല്‍കി.
എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം മുഖ്യപ്രഭാഷണം നടത്തി. എം അബ്ദുല്ല സ്വാഗതവും കെ.പി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."