HOME
DETAILS
MAL
കത്‌വ വിഷയം റിപ്പോര്‍ട്ട് ചെയ്ത എന്‍.ഡി.ടി.വിയുടെ നിധി റസ്ദാന് ഇന്റര്‍നാഷനല്‍ പുരസ്‌കാരം
backup
November 27 2019 | 12:11 PM
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്ത എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ക്ക് ഇന്റര്‍ നാഷനല്‍ പുരസ്‌കാരം. എന്‍.ഡി ടി.വി എഡിറ്റര്‍ നിധി റസ്ദാനും നസിര്‍ മസൂദിയുമാണ് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ പുരസ്‌കാരത്തിന് അര്‍ഹരായത്. .
കേസില്‍ അന്വേഷണം നടത്തിയ പൊലിസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവം നിധി റസ്ദാന്‍ തന്റെ റിപ്പോര്‍ട്ടിലൂടടെ പുറത്തെത്തിക്കുകയായിരുന്നു. 2018 ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 17നാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."