HOME
DETAILS
MAL
സഊദി കിരീടാവകാശി യു എസ് സംയുക്ത സേനാ മേധാവിയുമായി റിയാദിൽ കൂടിക്കാഴ്ച്ച നടത്തി
backup
November 27 2019 | 12:11 PM
റിയാദ്: സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റിയാദിലെത്തിയ അമേരിക്കൻ സംയുലത സേനാ മേധാവി ജനറൽ മാർക് എ. മിലിയും ചർച്ച നടത്തി. പ്രതിരോധ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി.
കൂടാതെ,ആഗോള സുരക്ഷക്ക് വേണ്ട സഹകരണവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചർച്ച ചെയ്‌ത ഇരുവരും സുരക്ഷക്കും സമാധാനത്തിനും ഗുണകരമാകുന്ന പരിഹാരങ്ങളും ചർച്ച് ചെയ്‌തു. സഊദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽആയിശ്, സഊദി സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ഹിശാം ആലുശൈഖ്, സഊദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."