നൂറുശതമാനം ഫലപ്രദമായി ചികിത്സിച്ച് മാറ്റാവുന്ന രോഗം: ഡി.എം.ഒ
മലപ്പുറം: കുഷ്ഠരോഗനിര്‍ണയ പ്രചാരണ പരിപാടിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെ@ത്തിയ റിപ്പോര്‍ട്ടുകളില്‍ രോഗം നിര്‍ണയിക്കപ്പെട്ടാല്‍ രോഗികള്‍ ഭയപ്പെടേണ്ടതില്ലെന്നും നൂറ് ശതമാനം രോഗം പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന.
ഒരു വര്‍ഷം കൊണ്ട് പൂര്‍ണമായും ചികിത്സിച്ച് ഭേദപ്പെടുത്താനുള്ള സൗജന്യവും കഴിക്കാന്‍ പ്രയാസമില്ലാത്തതുമായ ഗുളികകളാണ് ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫലപ്രദമായ ചികിത്സയാണ് ആരോഗ്യവകുപ്പ് രോഗികള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
കൈകാലുകളിലെ മരവിപ്പ്, ഉണങ്ങാത്ത വൃണങ്ങള്‍, ചെവിക്കുടകളിലെ തടിപ്പ്, കാലില്‍ നിന്ന് ചെരിപ്പ് അറിയാതെ ഊരിപോവുക, എന്തെങ്കിലും മുറുകെ പിടിക്കാന്‍ പ്രയാസം, കണ്‍പോളകള്‍ അടക്കാന്‍ പ്രയാസം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ട@ാല്‍ വിദ്ഗധ പരിശോധനക്ക് വിധേയമാക്കണം. തല മുതല്‍ പാദം വരെ ശരീരത്തിലെവിടെയെങ്കിലും നിറ മങ്ങിയ അടയാളമു@െണ്ടങ്കില്‍ അത് വീടുകളിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരെ കാണിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു. വായുവിലൂടെയാണ് രോഗാണു മറ്റൊരാളിലേക്ക് പ്രവേശിക്കുന്നത്. അതുകൊ@ണ്ട് ഈ രോഗം പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ രോഗ നിര്‍ണയ പരിശോധനയ്ക്ക് വീടുകളിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരോട് പൂര്‍ണമായും സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."