മേപ്പാടി ഒന്നാം മൈലില്‍ മാലിന്യം തള്ളുന്നു
മേപ്പാടി: മേപ്പാടി നെല്ലിമുണ്ടക്ക് സമീപം ഒന്നാം മൈലില്‍ മാലിന്യം തള്ളുന്നു. ടൗണില്‍ നിന്നുള്‍പെടെയുള്ള മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവില്‍ ഹാരിസണ്‍സ് മലയാളം കമ്പനിയുടെ തേയില തോട്ടത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് നിക്ഷേപിക്കുന്നത്. നിരവധി തവണ ബന്ധപെട്ടവര്‍ക്ക് നാട്ടുകാര്‍ ഇത് സമ്പന്ധിച്ച് പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് പറയുന്നു. വലിയ ചാക്കുകളിലും മറ്റും നിറച്ചാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇതു കാരണം പ്രദേശവാസികള്‍ വലിയ ദുരിതത്തിലാണ്. ഇതിന്റെ സമീപത്തായി ചെറിയ തോട് ഒഴുകുന്നുണ്ട്. മഴയത്ത് ഈ മാലിന്യങ്ങള്‍ തോട്ടിലും മറ്റ് കുടിവെള്ള സ്രോതസുകളിലും ഒഴുകി എത്തുന്നത് കാരണം പ്രദേശവാസികള്‍ പകര്‍ച്ചവ്യാതി ഭീഷണിയും നേരിടുന്നു.
മാലിന്യനിക്ഷേപം കാരണം തെരുവ് നായ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ടൗണിലെ മാലിന്യ നീക്കം നിലച്ച ശേഷമാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ തള്ളാന്‍ തുടങ്ങിയത്.
കുന്നമംഗലം വയല്‍, കാപ്പംകൊല്ലി, നെടുമ്പാല റോഡ് എന്നിവിടങ്ങളിലും മാലിന്യ നിക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."