HOME
DETAILS
MAL
പത്രപ്രവര്‍ത്തകന്റെ അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക്
backup
December 02 2018 | 06:12 AM
വടക്കാഞ്ചേരി : പ്രളയ ബാധിതനായ പത്ര പ്രവര്ത്തകന് പ്രളയത്തെകുറിച്ച് എഴുതിയ വാര്‍ത്തയ്ക്കു ലഭിച്ച പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയ്ക്കു കൈമാറി. ചാലക്കുടി പ്രസ് ഫോറത്തിന്റെ സി.കെ പളളി സ്മാരക മാധ്യമ അവാര്‍ഡ് ലഭിച്ച പത്ര പ്രവര്‍ത്തകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ വി.മുരളിയാണ് അവാര്‍ഡ് തുകയായ 5001 രൂപയ്ക്കുളള ചെക്ക്, അവാര്‍ഡ് സമ്മാനിച്ച കാനം രാജേന്ദ്രനു വേദിയില്‍ കൈമാറിയത്.
മഹാപ്രളയം വെളളം സ്വന്തം വീട്ടില്‍ നിന്നു ഇറക്കിവിട്ട മുരളി മണ്ണിടിച്ചിലില്‍ 19 പേര് മരിച്ച കുറാഞ്ചേരിയിലെ ദുരന്തഭൂമിയിലെത്തി തയ്യാറാക്കിയ 'മണ്ണ് മൂടിയ കുറാഞ്ചേരി മരവിപ്പില്‍' എന്ന വാര്‍ത്തയാണ് അവാര്‍ഡിന് മുരളിയെ അര്‍ഹനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."