HOME
DETAILS

അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് സംഘത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും ഭര്‍ത്താവുമുണ്ടെന്ന് മാതാവ്

  
backup
November 27 2019 | 13:11 PM

kerala-family-which-joined-is-located-in-afghanistan

തിരുവനന്തപുരം: അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് സംഘത്തിലെ മലയാളി യുവതികളിലൊരാള്‍ കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയയാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഈ സംഘത്തില്‍ തിരുവന്തപുരം സ്വദേശി നിമിഷ ഫാത്തിമയും ഭര്‍ത്താവ് ബെക്‌സിന്‍ വിന്‍സന്റ്് എന്ന ഈസയും കൊച്ചുമകളുമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത്.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാല്‍ എന്‍.ഐ.എ അയച്ചു തന്ന ചില ചിത്രങ്ങളില്‍ തന്റെ മകളുടെ ഭര്‍ത്താവിനെയും കൊച്ചുമകളെയും കണ്ടതായും ബിന്ദു സമ്പത്ത് വ്യക്തമാക്കുന്നു.

എന്‍.ഐ.എ ചില ചിത്രങ്ങള്‍ അയച്ചു തന്ന ചിത്രങ്ങളില്‍ തന്റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകള്‍ ഒരു സ്ത്രീയുടെ മടിയില്‍ ഇരിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, തന്റെ കൊച്ചുമകള്‍ ഇരിക്കുന്നുണ്ടെങ്കില്‍ അത് മകളുടെ മടിയില്‍ത്തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നതെന്നും ബിന്ദു പറയുന്നു,

മരുമകന്‍ ബെക്‌സിന്റേതായി കണ്ട ചിത്രങ്ങള്‍ പാലക്കാട് യാക്കരയിലുള്ള ബെക്‌സിന്റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തെന്നും അവരും അത് സ്വന്തം മകന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതായും ബിന്ദു വ്യക്തമാക്കി.

മകളെയും മരുമകനെയും കൊച്ചുമകളെയും തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ ആഭ്യന്തരമന്ത്രാലയത്തിന് അടക്കം കത്ത് നല്‍കുന്നുണ്ടെന്നും ബിന്ദു പറഞ്ഞു.
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫോട്ടോ കണ്ടാണ് അയിഷയെ തിരിച്ചറിഞ്ഞെതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍റാഷിദ്, ഭാര്യ ആയിഷ, രണ്ട് വയസുള്ള പെണ്‍കുട്ടി സാറ, പടന്നയിലെ ഡോ.പി.കെ ഇജാസ്, ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ.ജസീല, ഇവരുടെ രണ്ട് വയസുള്ള ആണ്‍കുട്ടി. സഹോദരന്‍ പി.കെ ശിഹാസ്, ഭാര്യ മംഗളുരു ഉള്ളാള്‍ സ്വദേശിനി അജ്മല, തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ്, തൃക്കരിപ്പൂരിലെ കെ.വി.പി മര്‍വാന്‍, പടന്ന ആശുപത്രിക്ക് സമീപം ഹഫിസുദ്ദീന്‍, പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ അഷ്ഫാക്ക്, തെക്കെ തൃക്കരിപ്പൂര്‍ മൈതാനിയിലെ ഫിറോസ്, പടന്ന വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ്, കാവുന്തലയിലെ സാജിദ്, പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാരുള്‍പെടുന്ന സംഘമാണ് സംഘടനയിലേക്ക് ചേക്കേറിയതെന്നാണ് പറയപ്പെടുന്നത്. അഫ്ഗാനിലെ തോറബോറ മലനിരകളിലാണ് സംഘം താമസിച്ചിരുന്നത്. ഇവരില്‍ ഹഫീസുദ്ദീന്‍, സാജിദ്, മര്‍വ്വാന്‍, പാലക്കാട്ടെ ഈസ എന്നിവര്‍ വിവിധ കാലയളവില്‍ കൊല്ലപെട്ടതായി വിവരം ലഭിച്ചിരുന്നു.

തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്ന് ഐ.എസിലേക്ക് ചേക്കേറിയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും കീഴടങ്ങിയവരിലുണ്ടെന്നായിരുന്നു വിവരം. തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്നുളള നാലോളം ആളുകള്‍ അമേരിക്കന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago