യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും
തൃശ്ശൂര്‍: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിക്ക് 14 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു. തൃശൂര്‍ പാവര്‍ട്ടി കാളാനി ദേശത്ത് പന്നിക്കന്‍ വീട്ടില്‍ തിലകനെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവു കൂടുതലായി അനുഭവിക്കണം. 2008 ഓഗസ്റ്റ് 21ന് പാവര്‍ട്ടി മരുതയൂര്‍ തണ്ടാശ്ശേരി കുടുംബക്ഷേത്രത്തിനടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വൈരാഗ്യം നിമിത്തം തിലകനും മറ്റു എട്ട് പേരും റോഡിലൂടെ നടന്നു വരികയായിരുന്ന മരുതയൂര്‍ ദേശത്ത് കറുപ്പംവീട്ടില്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ കബീറി (48) നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതികളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി കബീര്‍ തൊട്ടടുത്തുള്ള തണ്ടാശേരി പ്രേമന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയെങ്കിലും പ്രതികള്‍ അവിടെ വച്ച് കബീറിന്റെ തലയിലും കാലിനു പുറകിലും കയ്യിലും ദേഹത്തുമെല്ലാം കൊടുവാള്‍ ഉപയോഗിച്ച് വെട്ടി. ഗുരുതരമായി പരുക്കേറ്റ കബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാവര്‍ട്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ.ജി സുരേഷായിരുന്നു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും വെട്ടിക്കൊലപ്പെടുത്താനുപയോഗിച്ച വാളുകളടക്കം 10 തൊണ്ടി മുതലുകളും ഹാജരാക്കി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടറായ ഡിനി ലക്ഷ്മണ്‍ പി, അഡ്വ. ഹേസല്‍ വര്‍ഗിസ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."