HOME
DETAILS
MAL
സമസ്ത പ്രളയഫണ്ട്: കണ്ണൂരിലെ ധനസഹായ വിതരണം 30ന്
backup
November 27 2019 | 19:11 PM
കോഴിക്കോട്: സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ ദുരിതബാധിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ധനസഹായ വിതരണം നവംബര്‍ 30ന് പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്തയുടെയും പോഷകസംഘടനകളുടെയും നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിയോഗിച്ച 108 ഇന്‍സ്പെക്ടര്‍മാര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. അറിയിപ്പ് ലഭിച്ചവര്‍ സഹായം ഏറ്റുവാങ്ങുന്നതിന് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."