HOME
DETAILS
MAL
യുവതിക്കെതിരേ മുളക് സ്പ്രേ: യു.എ.പി.എ ചുമത്തണമെന്ന് പി. രാമഭദ്രന്
backup
November 27 2019 | 19:11 PM
കോട്ടയം: ബിന്ദു അമ്മിണിക്കു നേരെ മുളക് പൊടി സ്പ്രേ ചെയ്ത സംഘ്പരിവാര്‍ പ്രവര്‍ത്തകനെതിരേ യു.എ.പി.എ പ്രകാരം കേസെടുക്കണമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. രാമഭദ്രന്. ബിന്ദുവിനെതിരേ അതിക്രമം നടന്നപ്പോള്‍ പൊലിസ് നോക്കുകുത്തിയായി നിന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റെയും എ.കെ ബാലന്റെയും പ്രസ്താവനകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണം. ബിന്ദു അമ്മിണിയുള്പ്പെടെയുള്ളവര് വിശ്വാസികളാണ്. അതേസമയം നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകള്‍ക്ക് കയറിയിറങ്ങാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."