എട്ട് ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷികോല്‍പ്പന്ന വിപണന ശൃംഖല വരുന്നു
ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എട്ട് ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ച് കാര്‍ഷികോല്‍പ്പന വിപണന ശൃംഖല വരുന്നു.
ബ്ലോക്ക്തല കര്‍ഷക സമിതിയെയും ഗ്രാമപപഞ്ചായത്തുകളില്‍ കൃഷിഭവനുകള്‍ക്ക് കീഴിലുള്ള ഇക്കോഷോപ്പുകള്‍, ആഴ്ചചന്തകള്‍ എന്നിവയെ കോര്‍ത്തിണക്കിയാണിത്. കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂര്‍, കാവശ്ശേരി, ആലത്തൂര്‍, എരിമയൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.
ഡിസംബര്‍ മൂന്ന്, അഞ്ച്, തീയതികളില്‍ പരീക്ഷണഓട്ടം നടത്തുമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ റാണിപ്രകാശ് അറിയിച്ചു.
ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്.പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഒഴികെയുള്ള പച്ചക്കറികള്‍ ഇക്കോ ഷോപ്പ് വഴി സംഭരിക്കും. കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി കിലോഗ്രാമിന് വിപണിവിലയേക്കാള്‍ രണ്ടുരൂപ അധികം നല്‍കും.
ഒരു പ്രദേശത്ത് കൂടുതലായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറി ഇനത്തിന് ഉല്‍പാദനം കുറവുള്ള പ്രദേശത്ത് വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.
ചിലയിടങ്ങളില്‍ പച്ചക്കറി വിപണനം ചെയ്യാനാകാതെ കെട്ടിക്കിടന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കും. ഇത് ന്യായവിലയ്ക് ഉപഭോക്താക്കളില്‍ എത്തിക്കും.
ആഴ്ചയില്‍ മൂന്ന് ദിവസം ഇക്കോഷോപ്പുകളെ ബന്ധിപ്പിച്ച് പ്രത്യേക വാഹനം ഓടും.
ആലത്തൂര്‍ നഗരത്തില്‍ ആഴ്ചയിലൊരിക്കല്‍ വാഹനത്തില്‍ നാടന്‍ പച്ചക്കറി വിപണനം നടത്താനും പദ്ധതിയുണ്ട്. പദ്ധതി ഏകോപനത്തിനായി എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും പ്രാതിനിധ്യമുള്ള ബ്ലോക്ക് തല സമിതി രൂപവത്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."