തൃക്കരിപ്പൂരിന്റെ വഴിമുടക്കി റെയില്‍വേ ഗേറ്റുകള്‍
തൃക്കരിപ്പൂര്‍: പഞ്ചായത്തിനെ രണ്ടു ഭാഗമാക്കി മുറിച്ചു കടന്നുപോകുന്ന റെയില്‍ പാളം. അതിനിടയില്‍ രണ്ടു റെയില്‍വേ ഗേറ്റുകള്‍. വണ്ടികളുടെ എണ്ണം കൂടിയതിനാല്‍ മിക്ക സമയവും ഇരു ഗേറ്റുകളും അടഞ്ഞാണ് കിടക്കുന്നത്. റോഡില്‍ വാഹനങ്ങള്‍ പെരുകിയതിനാല്‍ അടഞ്ഞ ഗേറ്റിന് മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോള്‍ ഗേറ്റ് അടഞ്ഞുകിടന്നാല്‍ രണ്ടും മൂന്നും വണ്ടികള്‍ കടന്നുപോയ ശേഷമാണ് ഗേറ്റ് തുറക്കുക. ഈ സമയം ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ കുടുങ്ങുന്ന വാഹനങ്ങളുടെ നീണ്ട നിര ടെലഫോണ്‍ എക്‌സേഞ്ച് കടക്കും.
റെയില്‍വേ ഗേറ്റ് തുറന്നുകഴിഞ്ഞാല്‍ മിക്കപ്പോഴും ഗേറ്റിന് മുകളില്‍ വാഹനങ്ങള്‍ കുടുങ്ങുക പതിവാണ്. ബസുകള്‍ തമ്മിലുള്ള മത്സരമാണ് പലപ്പോഴും ഗേറ്റിന് ബസുകള്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസം ഗേറ്റ് തുറന്ന് രണ്ടു ബസുകള്‍ ഇരു ഭാഗത്തുനിന്നും ഗേറ്റ് കടക്കാന്‍ ശ്രമിച്ചതോടെ ഇരു ഭാഗത്തേക്കും ചലിക്കാന്‍ കഴിയാതെ ഏറെ സമയം ബുദ്ധിമുട്ടേണ്ടിവന്നു. വെള്ളാപ്പ് റോഡ് റെയില്‍വേ ഗേറ്റ് അടഞ്ഞുകിടന്നാല്‍ വെള്ളാപ്പ് ജംഗ്ഷനില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടും.
വാഹനങ്ങളുടെ നീണ്ട നിര വെള്ളാപ്പ് റോഡും കഴിഞ്ഞ് മെയിന്‍ റോഡീല്‍ എത്തിനില്‍ക്കും. ഇത് മെയിന്‍ റോഡ് വഴി പോകുന്ന വാഹങ്ങള്‍ക്കും തടസമായി വരും. ഗേറ്റ് കടന്നുപോകുന്ന സ്ഥലത്തേക്ക് ഓട്ടോ വിളിച്ചാല്‍ പോലും പല ഓട്ടോക്കാര്‍ക്കും മടിയാണ്. ഗേറ്റ് കാരണം പല ബസുകളുടെ റൂട്ട് സമയം തെറ്റുന്നതിനാല്‍ ബസ് ജീവനക്കാര്‍ കയ്യാങ്കളിയിലെത്തല്‍ പതിവ് കാഴ്ച്ചയാണ്. റെയില്‍വെ അടിപ്പാത നിര്‍മാണത്തിന് പഞ്ചായത്ത് സഹകരിക്കാന്‍ തയ്യാറാണെങ്കിലും റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. ബീരിച്ചേരി റെയില്‍വേ മേല്‍പാലത്തിന് കഴിഞ്ഞ റെയില്‍വേ ബജറ്റ് നാല്‍പ്പത് കോടിരൂപ അനുവദിച്ചിരുന്നെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപടിയൊന്നും ആയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."