HOME
DETAILS
MAL
ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ക്ക് ബജാജ് അലയന്‍സും ധനലക്ഷ്മി ബാങ്കും തമ്മില്‍ ധാരണ
backup
July 30 2017 | 23:07 PM
കോഴിക്കോട്: സേവനങ്ങള്‍ വിപണനം ചെയ്യുന്നതിന് ധനലക്ഷ്മി ബാങ്കുമായി ബജാജ് അലയന്‍സ് വീണ്ടും കരാറിലെത്തി. ഇതുസംബന്ധിച്ച് 2009ല്‍ ഉണ്ടായിരുന്ന കരാര്‍ ഇരുവരും ഗുരുവായൂരിലെ ബാങ്കിന്റെ ആസ്ഥാനത്ത് പുതുക്കി. ഇതിനകം ബജാജ് അലയന്‍സ് ലൈഫ് ഇന്ഷൂറന്സിനുവേണ്ടി 365 കോടിയുടെ ബിസിനസ് ധനലക്ഷ്മി ബാങ്ക് നടത്തിയിട്ടുണ്ട്.
കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലായി ധനലക്ഷ്മി ബാങ്കിന് 644 ശാഖകളാണ് ഉള്ളത്.
ബജാജ് അലയന്‍സിനു വേണ്ടി ഇന്‍ഷൂറന്‍സ് മേധാവി രാമചന്ദ്ര പണ്ഡിറ്റും ധനലക്ഷ്മി ബാങ്കിനു വേണ്ടി ചീഫ് ജനറല്‍ മാനെജര്‍ പി. മണികണ്ഠനും കരാറില്‍ ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."