വിജയം ആവര്‍ത്തിച്ച് കെ. ശിവപ്രസാദ്
തച്ചനാട്ടുകര : കണ്ണൂരില്‍ നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ യുപി വിഭാഗം അധ്യാപകര്‍ക്കുള്ള പഠനോപകരണ നിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി തച്ചനാട്ടുകര കുണ്ടൂര്‍ക്കുന്ന് വി.പി.എ യു.പി സ്‌കൂള്‍ അധ്യാപകന്‍ കെ.ശിവപ്രസാദ്. ചുറ്റുപാടില്‍ നിന്നും ലഭിക്കുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങള്‍, സൂര്യഗ്രഹണം ചന്ദ്രഗ്രഹണം എന്നിവ വിശദീകരിക്കാനുള്ള വിവിധ മാതൃകകളാണ് ശിവ പ്രസാദ് മേളയില്‍ അവതരിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പരീക്ഷണകളരികള്‍, പഠനോപകരണ നിര്‍മ്മാണ ശില്പശാലകള്‍ എന്നിവയ്ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിവരുന്നു. നിര്‍മ്മിച്ച ഉപകരണങ്ങള്‍ കുണ്ടൂര്‍ക്കുന്ന് വി.പി.എ.യു.പി സ്‌കൂളില്‍ ശാസ്ത്ര പാര്‍ക്ക് ആയി ഇദ്ദേഹം സജ്ജീകരിച്ചിട്ടുണ്ട്. ശിവപ്രസാദ് പാലോട് എന്ന പേരില്‍ സാഹിത്യ രംഗത്തും ഇദ്ദേഹം സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."