HOME
DETAILS

സി.ഐ.ടി.യു യൂനിറ്റ് സമ്മേളനങ്ങള്‍ ജില്ലയില്‍ മുടങ്ങിയത്

  
backup
August 07 2016 | 23:08 PM

%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3


കെ.എസ്.ആര്‍.ടി.സിയുടെ 45 സര്‍വിസുകള്‍                
കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ യൂനിറ്റ് സമ്മേളനങ്ങള്‍ നടത്തിയ ദിവസം ബസ് സര്‍വിസുകള്‍ വ്യാപകമായി റദ്ദാക്കിയതായി പരാതി. ജീവനക്കാര്‍ സമ്മേളനത്തിനു പോയതോടെ ബസ് സര്‍വിസ് നടത്താന്‍ ജീവനക്കാരില്ലാതെ വന്നതാണ് പ്രശ്‌നമായത്.
മുന്നറിയിപ്പില്ലാതെ ദീര്‍ഘദൂര ബസ് സര്‍വിസുകളടക്കം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കല്‍പ്പറ്റ, മാനന്തവാടി യൂനിറ്റ് സമ്മേളനങ്ങളാണ് നടന്നത്. കോഴിക്കോട് അടക്കമുള്ള ദീര്‍ഘദൂര സര്‍വിസുകളിലൂടെ നല്ല വരുമാനമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നത്. കല്‍പ്പറ്റ യൂിിറ്റ് സമ്മേളനം നടന്ന ദിവസം കല്‍പ്പറ്റ ഡിപ്പോയിലെ 71 സര്‍വിസുകളില്‍ 26 എണ്ണം അയക്കാനായില്ല.
ഇതില്‍ ദീര്‍ഘദൂര സര്‍വിസുകളും ഉള്‍പ്പെടും. 6.40ന്റെ പെരിക്കല്ലൂര്‍, 5.45-ബത്തേരി, 6.35-കോഴിക്കോട്, 7.10-തൃശൂര്‍, 7.10-വെള്ളരിക്കുണ്ട്, 7.20-ബത്തേരി, 7-മെച്ചന, 11.30-കോഴിക്കോട്, 12.10-കോഴിക്കോട്, 12.30-കോഴിക്കോട്, 1.10-കോഴിക്കോട്, 2.30 -കോഴിക്കോട്, 2.45-കോഴിക്കോട്, 3.20-ബത്തേരി തുടങ്ങിയ റൂട്ടിലെ സര്‍വിസുകള്‍ മുടങ്ങിയതിനൊപ്പം ലോക്കല്‍ സര്‍വിസുകളായ 6-മുണ്ടക്കെ, 6.30-മാനന്തവാടി, 6.40-അട്ടമല, 7-മാനന്തവാടി, 7-വൈത്തിരി, 7.30-വെള്ളച്ചിമൂല, 8-മാനന്തവാടി, 7.45-മാടക്കുന്ന്, 11.30-മേപ്പാടി, 11.55-അട്ടമല, 2-മുണ്ടക്കൈ എന്നിവയും മുടങ്ങി.
സമ്മേളന ദിവസം കല്‍പ്പറ്റ ഡിപ്പോയിലെ ഉത്തരവാദപ്പെട്ടവരില്‍ പലരും ഓഫിസില്‍ ഇല്ലായിരുന്നതും പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനു തടസമായി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരുടെ സമ്മേളന ദിവസം 19 സര്‍വിസുകളാണ് മുടങ്ങിയത്. ആകെയുള്ള 85 സര്‍വിസുകളാണ്. ജീവനക്കാരുടെ സമ്മേളനത്തെ തുടര്‍ന്ന് സര്‍വിസ് മുടങ്ങിയതുവഴി കല്‍പ്പറ്റ ഡിപ്പോയ്ക്ക് ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.
 ഈമാസം 13നാണ് ബത്തേരി യൂനിറ്റ് സമ്മേളനം. ഏറ്റവും കൂടുതല്‍ ബസ് സര്‍വിസുകള്‍ നടത്തുന്ന ജില്ലാ ഡിപ്പോയാണ് ബത്തേരി. സമ്മേളന ദിവസം പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇവിടെയും കൂട്ടത്തോടെ സര്‍വിസുകള്‍ റദ്ദാക്കാനുള്ള സാധ്യതയാണുള്ളത്, ഒപ്പം കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ ന്ഷടവും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago