ശുചിത്വമില്ലെന്ന് പരാതി; എ.സി കോച്ചുകളിലെ പുതപ്പുകള്‍ നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: ചികിത്സാ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. മരുന്നു നിയന്ത്രണ നയവുമായി ബന്ധപ്പെട്ടു നടന്ന കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് മേനകാ ഗാന്ധിയുടെ അഭിപ്രായപ്രകടനം. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കഞ്ചാവ് ഔഷധമാണെന്നിരിക്കെ രാജ്യത്ത് ചികിത്സാ ആവശ്യത്തിന് ഇവ നിയമവിധേയമാക്കണമെന്നും അവര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ശുചിത്വമില്ലെന്നു പരാതി വ്യാപകമായതിനെ തുടര്‍ന്ന് ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ പുതപ്പുകള്‍ വിതരണം ചെയ്യുന്നതു നിര്‍ത്താന്‍ നീക്കം. ദിവസങ്ങള്‍ക്കു മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) റിപ്പോര്‍ട്ട് ട്രെയിനുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും വൃത്തിരാഹിത്യത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിറകെയാണ് എ.സി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
ബ്ലാങ്കറ്റുകള്‍ നല്‍ക്കാത്ത എ.സി കോച്ചുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ താപനില 24 ഡിഗ്രിയാക്കി ഉയര്‍ത്തും. താപനില വര്‍ധിപ്പിച്ചാല്‍ യാത്രക്കാര്‍ക്ക് പുതപ്പിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ് ട്രെയിനിലെ എ.സി കോച്ചുകളിലെ താപനില. എന്നാല്‍ മറ്റു ട്രെയിനുകളില്‍ നിലവിലെ സ്ഥിതി തന്നെ തുടരും.
55 രൂപ ചെലവ് കണക്കാക്കുന്ന പുതപ്പുകള്‍ക്കു നിലവില്‍ യാത്രക്കാരില്‍നിന്ന് 22 രൂപ മാത്രമാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ പുതിയ തീരുമാനം റെയില്‍വേക്കു സാമ്പത്തികനേട്ടം കൂടിയാകും. രണ്ടു മാസത്തിലൊരിക്കല്‍ പുതപ്പ് അലക്കണമെന്ന് റെയില്‍വേ മാര്‍ഗരേഖകളില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു പലപ്പോഴും നടക്കാറില്ല. ഇതിനെതിരേ വ്യാപക പരാതികളാണ് റെയില്‍വേക്കു ലഭിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."