HOME
DETAILS

എല്ലാണെല്ലാം

  
backup
December 02 2018 | 18:12 PM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a3%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82

 

കരീം യൂസുഫ് തിരുവട്ടൂര്‍#


നമ്മുടെ ശരീരത്തിലെ ചലനവ്യവസ്ഥയില്‍ മുഖ്യഭാഗമാണ് എല്ലുകള്‍. മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശം എന്നിവയെ കവചമായി കാത്തുസൂക്ഷിക്കുന്നത് എല്ലുകളാണ്. എല്ലുകളെകുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ് അസ്ഥിശാസ്ത്രം (ഓസ്റ്റിയോളജി).

എല്ലുകള്‍
മനുഷ്യ ശരീരത്തില്‍ ആകെ 206 എല്ലുകളുണ്ട്. അസ്ഥികളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ചട്ടക്കൂടാണ് അസ്ഥിപഞ്ജരം (). മനുഷ്യസ്ഥികൂടത്തില്‍ എല്ലുകള്‍ വിന്യസിച്ചിരിക്കുന്നതിലെ പ്രത്യേകതയനുസരിച്ച് അച്ചുതണ്ടസ്ഥിസഞ്ചയം (അഃശമഹ ടസലഹലീേി), അംഗാസ്ഥിസഞ്ചയം (അുുലിറശരൗഹമൃ ടസലഹലീേി)എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.

എല്ലുകളിലെ വിഭാഗങ്ങള്‍
ശരീരത്തിലെ എല്ലുകള്‍ അവയുടെ ആകൃതിയനുസരിച്ച് വിവിധ രീതിയില്‍ തരം തിരിച്ചിട്ടുണ്ട്. ലോംഗ് ബോണ്‍ എന്ന വിഭാഗത്തില്‍പെടുന്ന നീളം കൂടിയ എല്ലുകളാണ് ആദ്യത്തെ വിഭാഗം. കൈകളില്‍ കാണപ്പെടുന്ന എല്ലുകള്‍, കാലുകളിലെ എല്ലുകള്‍, തുടയെല്ല് (), ചുമലിലെ എല്ല് (ഔാലൃൗ)െ , നെഞ്ചിനു മുകള്‍ ഭാഗത്തായി കാണപ്പെടുന്ന ക്ലാവിക്കിള്‍ എന്ന വളയെല്ല് തുടങ്ങിയവ ഈ വിഭാഗത്തില്‍പെടുന്നു. ഷോട്ട് ബോണ്‍ എന്ന നീളം കുറഞ്ഞ എല്ലുകളാണ് രണ്ടാമത്തെ വിഭാഗം. നീളവും വീതിയും തുല്യമായ ഈ എല്ലുകള്‍ കണകൈയിലെ കാര്‍പല്‍ ബോണ്‍സ് (രമൃുമഹ യീില)െ, കണങ്കാലിലെ ടാര്‍സല്‍ ബോണ്‍ (മേൃമെഹ യീില)െ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഷോട്ട് ലോംഗ് ബോണ്‍ എന്ന എല്ലുകളാണ് മൂന്നാമത്തെ വിഭാഗം. കൈകളിലെ മെറ്റാകാര്‍പല്‍ (ാലമേരമൃുമഹ)െ, കാലുകളിലെ മെറ്റാടാര്‍സല്‍ (ാലമേ മേൃമെഹ), വിരലുകളില്‍ കാണപ്പെടുന്ന ഫലാഞ്ചസ് (ുവമഹമിഴല)െ എന്നിവയാണ് ഷോട്ട് ലോംഗ് ബോണുകള്‍. പ്രത്യേകിച്ച് ആകൃതി വിവരിക്കാന്‍ സാധിക്കാത്ത ഇറെഗുലര്‍ ബോണുകളാണ് അടുത്ത വിഭാഗം. തലയോട്ടിലെ ടെമ്പറല്‍ ബോണ്‍, സ്പിനോയ്ഡ് ബോണ്‍ എന്നിവ ഇതിന് ഉദാഹരണമാണ്. വായു നിറഞ്ഞിരിക്കുന്ന എല്ലുകളാണ് (ുിലൗാമശേര യീില)െ അടുത്ത വിഭാഗം. മുഖാസ്ഥികളായ മാക്‌സില (ാമഃശഹഹമ)എന്ന മേല്‍താടിയെല്ല്, ഫ്രണ്ടല്‍ ബോണ്‍ എന്നിവ വായുപൂരിത എല്ലുകളാണ്. ഫ്‌ളാറ്റ് ബോണുകളാണ് അടുത്ത വിഭാഗം. നെഞ്ചെല്ല്, തോളെല്ല് എന്നിവ ഇതിന് ഉദാഹരണമാണ്. ശരീരത്തിലെ പേശികളില്‍ രൂപം കൊള്ളുന്ന സെസ്‌മോയ്ഡ് ബോണുകളാണ് (ലെമൊീശറ യീില)െ അടുത്ത വിഭാഗം. കാല്‍മുട്ട് ചിരട്ട (ുമലേഹഹമ) ഇതിന് ഉദാഹരണമായി പറയാം.

മാന്‍ഡിബിള്‍
തലയോട്ടിയിലെ ചലിപ്പിക്കാവുന്ന ഏക ഭാഗമാണ് താടിയെല്ല് അഥവാ മാന്‍ഡിബിള്‍.

അറ്റ്‌ലസ്
നമ്മുടെ ശരീരത്തിലെ ഒരു കശേരുവിന്റെ പേരാണ് അറ്റ്‌ലസ്. കഴുത്തിലുള്ള ഒന്നാമത്തെ കശേരുവായ അറ്റ്‌ലസിലാണ് തലയോട് സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ കശേരുവിന്റെ പേരാണ് ആക്‌സിസ്.


നട്ടെല്ല്
മുപ്പത്തിമൂന്ന് കശേരുക്കള്‍ (വെര്‍ട്ടിബ്ര) ചേര്‍ന്നാണ് നട്ടെല്ല് രൂപപ്പെട്ടിരിക്കുന്നത്. കഴുത്തിലെ ഏഴ് കശേരുക്കള്‍ (സെര്‍വിക്കല്‍ വെര്‍ട്ടിബ്ര), നെഞ്ചിന്റെ ഭാഗത്തുള്ള പന്ത്രണ്ട് കശേരുക്കള്‍ (തൊറാസിക് വെര്‍ട്ടിബ്ര), നടുവിലെ ഭാഗത്തുള്ള അഞ്ചു കശേരുക്കള്‍ (ലംബാര്‍ വെര്‍ട്ടിബ്ര), അതിന് താഴെയായി കാണപ്പെടുന്ന അഞ്ചു കശേരുക്കള്‍ (സേക്രല്‍ വെര്‍ട്ടിബ്ര), നട്ടെല്ലിന്റെ ഏറ്റവും താഴെയായി കാണപ്പെടുന്ന നാലു കശേരുക്കള്‍ (കൊസിക്‌സ്) എന്നിങ്ങനെയാണിത്.

ട്രൂ റിബ്‌സ്
നെഞ്ചിന്‍ കൂടിലെ ആദ്യത്തെ ഏഴുവാരിയല്ലുകളാണ് ട്രൂ റിബ്‌സുകള്‍. പിന്നീട് വരുന്ന അഞ്ച് വാരിയെല്ലുകളാണ് ഫാള്‍സ് റിബ്‌സുകള്‍. നെഞ്ചിന്‍ കൂടിലെ ഒരു പ്രധാന അസ്ഥിയാണ് നെഞ്ചെല്ല് (സ്റ്റേണം)

ഫ്‌ളോട്ടിങ് റിബ്‌സുകള്‍
പതിനൊന്ന്, പന്ത്രണ്ട് വാരിയെല്ലുകളുടെ മുന്‍ഭാഗങ്ങള്‍ മറ്റുള്ള എല്ലുകളുമായി ബന്ധപ്പെടാതെ പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. ഇവയെ വിളിക്കുന്ന പേരാണ് ഫ്‌ളോട്ടിങ് റിബ്‌സുകള്‍.

ഓര്‍ത്തോപീഡിക്‌സ്
നമ്മുടെ ശരീരത്തിലെ അസ്ഥികള്‍ (ആീില)െ, പേശികള്‍ (സെലഹലമേഹ ങൗരെഹല)െ, സന്ധികള്‍ (ഖീശിെേ), തന്തുക്കള്‍ (ഠലിറീി)െ, സ്‌നായുക്കള്‍ (ഘശഴമാലിെേ) എന്നിവയടങ്ങിയ അസ്ഥിവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍, പരുക്കുകള്‍, വൈകല്യങ്ങള്‍ എന്നിവയെ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര വിഭാഗമാണിത്.
1741 ല്‍ പാരീസിലെ നിക്കോളസ് ആന്ദ്രേ എന്ന ഡോക്ടറാണ് ഓര്‍ത്തോപീഡിക്‌സ് എന്ന വാക്ക് സംഭാവന ചെയ്തത്. ഗ്രീക്ക് വാക്കുകളായ ഓര്‍ത്തോ, പെഡിക്‌സ് എന്നിവയ്ക്ക് യഥാക്രമം നേരെയുള്ളത്, കുട്ടി എന്നിങ്ങനെയാണ് അര്‍ഥം. ആദ്യ കാലത്ത് കുട്ടികളുടെ അംഗവൈകല്യങ്ങള്‍ ചികിത്സിക്കുന്ന വൈദ്യശാസ്ത്ര വിഭാഗം മാത്രമായിരുന്നു ഓര്‍ത്തോപീഡിക്‌സ്. പിന്നീടാണ് എല്ലാ അസ്ഥിരോഗങ്ങളുടേയും വിഭാഗമായി ഈ ശാഖ മാറിയത്.

നീളനും കുഞ്ഞനും
നമ്മുടെ ശരീരത്തിലെ ഏറ്റവും നീളം കൂടിയ എല്ലാണ് തുടയെല്ല് (എലാൗൃ). ഏറ്റവും നീളം കുറഞ്ഞ എല്ലാണ് ചെവിയില്‍ കാണപ്പെടുന്ന സ്റ്റേപ്പിസ് (േെമുല)െ

കൈപ്പത്തിയില്‍ 54
നമ്മുടെ ഇരു കൈപ്പത്തിയിലും ആകെ അന്‍പത്തിനാല് എല്ലുകളുണ്ട്. അവയെ കാര്‍പ്പല്‍, മെറ്റാകാര്‍പ്പല്‍, ഫലാഞ്ചസ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. കാര്‍പ്പല്‍ ബോണുകളുടെ പേരുകള്‍ ഇങ്ങനെയാണ്. സ്‌കഫോയ്ഡ് (ടരമുവീശറ), ലൂണേറ്റ് (ഹൗിമലേ), ട്രൈക്വറല്‍േ , പിസിഫോം , ട്രപ്പേസിയം (ൃേമുല്വശൗാ), ട്രപ്പെസോയ്ഡ് ഹാമേറ്റ് (വമാമലേ).
മെറ്റാകാര്‍പ്പല്‍ ബോണുകള്‍ ഇരുകൈകളിലുമായി പത്തെണ്ണമുണ്ട്. ഫലാഞ്ചസുകള്‍, പ്രോക്‌സിമല്‍ ഫലാഞ്ചസ്- പത്തെണ്ണം, ഇന്റര്‍മീഡിയറ്റ് ഫലാഞ്ചസ് എട്ടെണ്ണം, ഡിസ്റ്റല്‍ ഫലാഞ്ചസ് -പത്തെണ്ണം എന്നിവ ചേരുമ്പോഴാണ് അന്‍പത്തിനാല് എണ്ണം തികയുന്നത്.

കാലുകളില്‍ 52

കൈപ്പത്തികളിലെ എല്ലുകളെ കുറിച്ച് പറഞ്ഞല്ലോ. ഇനി കാലുകളില്‍. ഇരുകാലുകളിലുമായി അന്‍പത്തിരണ്ട് എല്ലുകളുണ്ട്. അവയെ ടാര്‍സസ്, മെറ്റാടാര്‍സസ് , ഫലാഞ്ചസ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ടാര്‍സസില്‍ കാല്‍കേനിയസ് (രമഹരമിലൗ)െ, ടാലസ് (മേഹൗ)െ, നാവിക്യുലാര്‍ (ിമ്ശരൗഹമൃ), മീഡിയല്‍ ക്യൂനിഫോം (ാലറശമഹ ഈിലശളീൃാ), ഇന്റര്‍ മീഡിയറ്റ് ക്യൂനിഫോം ), ലാറ്ററല്‍ ക്യൂനിഫോം ( ഹമലേൃമഹ ഈിലശളീൃാ), ക്യൂബോയ്ഡ് (രൗയീശറ ) എന്നിവയാണുള്ളത്. മെറ്റാടാര്‍സസ് ബോണുകള്‍ പത്തെണ്ണം, പ്രോക്‌സിമല്‍ ഫലാഞ്ചസ് പത്തെണ്ണം, ഇന്‍ര്‍മീഡിയറ്റ് ഫലാഞ്ചസ് എട്ടെണ്ണം, ഡിസ്റ്റല്‍ ഫലാഞ്ചസ് പത്തെണ്ണം എന്നിവയും അടങ്ങുമ്പോഴാണ് അന്‍പത്തിരണ്ട് എല്ലുകളാകുന്നത്.

മുഖത്ത് 14
നമ്മുടെ മുഖത്ത് പതിനാല് എല്ലുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവയ്ക്കും ഓരോ പേരുണ്ട്. മൂക്കില്‍ കാണപ്പെടുന്ന നാസല്‍ ബോണുകള്‍ (ിമമെഹ യീില)െ, മാക്‌സില(ാമഃശഹഹമല), ലാക്രിമല്‍ ബോണ്‍ (ഹമരൃശാമഹ യീില), സൈഗോമാറ്റിക് ബോണ്‍ എന്ന ചീക്ക് ബോണ്‍ (്വ്യഴീാമശേര യീില ീൃ രവലലസയീില), പാലറ്റിന്‍ (ുമഹമശേില), ഇന്‍ഫീരിയ നാസല്‍ കോന്‍ച (ശിളലൃശീൃ ിമമെഹ രീിരവമ),വൊമര്‍ (്ീാലൃ), മാന്‍ഡിബിള്‍ (ാമിറശയഹല) എന്നിങ്ങനെയാണത്.

ചെവിയിലെ എല്ലുകള്‍

ഇത്തിരിക്കുഞ്ഞനായ സ്റ്റേപ്പിസിനെക്കുറിച്ച് പറഞ്ഞല്ലോ. ഇതു ചെവിയിലാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റേപ്പിസ് കൂടാതെ മാലിയസ്, ഇന്‍കസ് എന്നീ അസ്ഥികളും നമ്മുടെ ചെവിയിലുണ്ട്.

തലയോട്ടിയിലെ എല്ലുകള്‍
തലച്ചോറിനെ സംരക്ഷിക്കുന്ന തലയോട്ടിയിലും നിരവധി എല്ലുകളുണ്ട്. ഇവയെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. തലയോട്ടിയെ വലയം ചെയ്തിരിക്കുന്ന ന്യൂറോ ക്രേനിയം, മുഖത്തിന്റെ ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്ന സ്‌പ്ലോഞ്ചോ ക്രേനിയം എന്നിങ്ങനെയാണിത്.
ഇതില്‍ ന്യൂറോ ക്രേനിയത്തില്‍ വരുന്ന അസ്ഥികളുടെ പേര് ഇങ്ങനെയാണ്- ഓക്‌സിപിറ്റല്‍ ബോണ്‍ ) , പാരിയേറ്റല്‍ ബോണ്‍ (ജമൃശലമേഹ യീില), ഫ്രന്റല്‍ ബോണ്‍ (എൃീിമേഹ യീില), ടെമ്പറല്‍ ബോണ്‍  യീില), സ്പിനോയ്ഡ് ബോണ്‍ (ടുവലിീശറ യീില), എത് മോയ്ഡ് ബോണ്‍  .

തോളെല്ലുകള്‍
ത്രികോണാകൃതിയിലുള്ള പരന്ന എല്ലുകളാണ് തോളെല്ലുകള്‍ (ടരമുൗഹമ). ഇത് ചുമലെല്ലുമായി ചേര്‍ന്ന് തോള്‍സന്ധി (ടവീൗഹറലൃ ഷീശി)േ ഉണ്ടാക്കുന്നു. ഇത് ബോള്‍ ആന്റ് സോക്കറ്റ് (ഗോളര) സന്ധിയാണ്.

ചുമലെല്ല്
ചുമല്‍ ഭാഗത്തുള്ള നീളം കൂടിയ അസ്ഥിയാണ് ഹ്യുമറസ്. ഇതിന്റെ മുകളറ്റത്തിന് ഗോളാകൃതിയാണ്. ഹ്യുമറസിന്റെ താഴേ അറ്റത്തെ കോണ്‍ഡയിന്‍ എന്നാണു വിളിക്കുന്നത്. കാപ്പിറ്റൂലം എന്ന ഗോളാകൃതിയിലുളള ഭാഗവും കപ്പിയുടെ ആകൃതിയുള്ള ട്രോക്ലിയ എന്ന ഭാഗവും ഇവിടെകാണാം. ഹ്യുമറസ് റേഡിയസ്, അള്‍ന എന്നിവയുമായി ചേര്‍ന്ന് രൂപം കൊള്ളുന്ന കൈമുട്ട് സന്ധി (എല്‍ബോ ജോയിന്റ്) വിജാഗിരി സന്ധിക്ക്  ഉദാഹരണമാണ്.


കൈത്തണ്ടയിലെ അസ്ഥികള്‍
ചുമലെല്ലിനു തൊട്ടുതാഴെയായി കൈത്തണ്ടയിലെ രണ്ട് അസ്ഥികള്‍ കാണാം. ഇവയെ റേഡിയസ്, അള്‍ന എന്നാണ് വിളിക്കുന്നത്. പുറം പാര്‍ശ്വഭാഗത്തില്‍ കാണുന്ന എല്ലാണ് റേഡിയസ്. സ്വന്തം നീളന്‍ അച്ചുതണ്ടില്‍ കറങ്ങുന്നത് കൊണ്ടാണ് റേഡിയസിന് ആ പേര് ലഭിച്ചത്. രണ്ടാമത്തെ അസ്ഥിയായ അള്‍നയുടെ വളഞ്ഞ മുകളറ്റത്തെ ഒലിക്രനോണ്‍ പ്രോസസ് എന്നാണ് വിളിക്കുന്നത്. ഈ ഭാഗം ചുമലെല്ലിലെ ട്രോക്ലിയയുമായി ചേര്‍ന്ന് രൂപം കൊള്ളുന്നവയാണ് കൈമുട്ട് സന്ധി (ഋഹയീം ഷീശി)േ. റേഡിയസും അള്‍നയും ചേര്‍ന്ന് രൂപം കൊള്ളുന്ന സന്ധികളെ റേഡിയോ അള്‍നാര്‍ സന്ധിയെന്നു പറയുന്നു. ഇത്തരത്തിലുള്ള മൂന്ന് സന്ധികള്‍ നമ്മുടെ ശരീരത്തിലുണ്ട്. ഇവയില്‍ ഏറ്റവും മുകളിലായി കാണുന്ന സന്ധി കില സന്ധിക്ക് ഉദാഹരണമാണ്. ഈ സന്ധിയുടെ പ്രവര്‍ത്തനം മൂലമാണ് കൈപ്പത്തികള്‍ നിവര്‍ത്താനും കമിഴ്ത്താനും (സൂപ്പിനേഷന്‍, പ്രോണേഷന്‍) സാധിക്കുന്നത്.

അരയിലെ അസ്ഥികള്‍
അരയില്‍ രണ്ട് ഇടുപ്പെല്ലുകള്‍ നമുക്കുണ്ട്. ഇടുപ്പെല്ലിന് മൂന്ന് ഭാഗങ്ങളാണുള്ളത്. വീതി കൂടിയ മുകള്‍ ഭാഗത്തെ ഇലിയം (ശഹലാ), പൊക്കിളിന് നേര്‍മധ്യത്തിലായി കാണപ്പെടുന്ന ഭാഗത്തെ പ്യൂബിസ്പൃഷ്ടഭാഗത്തേക്ക് തിരിഞ്ഞു നില്‍ക്കുന്ന ഇസ്ചിയം(ശരെവശൗാ) എന്നിങ്ങനെയാണ് വിളിക്കുന്നത്. ഈ മൂന്നു ഭാഗങ്ങളും തമ്മില്‍ യോജിക്കുന്ന ഭാഗത്തുള്ള കുഴിയാണ് അസെറ്റാബുലം. തുടയെല്ല് അസെറ്റാബുലവമായി സന്ധി ചെയ്താണ് ഹിപ്പ് ജോയിന്റ് (വശു ഷീശി)േ ഉണ്ടാകുന്നത്. തോള്‍ സന്ധിയുടെയത്ര ചലന സ്വാതന്ത്ര്യം ഇല്ലെങ്കിലും തോള്‍ സന്ധിയേക്കാള്‍ ഉറപ്പുള്ളവയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago