നോര്‍ത്ത് ലണ്ടണ്ട@ന്‍ ഡര്‍ബി: ആഴ്‌സനലിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ 4-2 എന്ന സ്‌കോറിന് ഗണ്ണേഴ്‌സ് ടോട്ടനത്തെ പരാജയപ്പെടുത്തി. ആവേശം നിറഞ്ഞ മത്സരത്തിന്റെ 10-ാം മിനുട്ടില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആഴ്‌സനലിന്റെ ആദ്യ ഗോള്‍ പിറന്നത്. കിക്കെടുത്ത ഒബമയോങ് പന്ത് ലക്ഷ്യത്തിലെത്തച്ചതോടെ ആഴ്‌സനല്‍ ഒരു ഗോളിന്റെ ലീഡ് നേടി. 30-ാം മിനുട്ടില്‍ എറിക് ഡയറിലൂടെ ടോട്ടനം ഗോള്‍ തിരിച്ചടിച്ച് മത്സരം സമനില പിടിച്ചു. 34-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ഹാരി കെയ്ന്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ടോട്ടനം ഒരു ഗോളിന്റെ ലീഡ് നേടി.
രണ്ടാം പകുതിക്ക് ശേഷം 56-ാം മിനുട്ടില്‍ ഒബമയോങ് വീണ്ടും ഗോള്‍ കണ്ടെത്തി മത്സരം സമനിലയിലാക്കി. 74-ാം മിനുട്ടില്‍ അലക്‌സാണ്ട്രെ ലകാസട്ടെയുടെ ഗോളില്‍ ആഴ്‌സനല്‍ മുന്നിലെത്തി. മൂന്ന് മിനുട്ട് കഴിയും മുമ്പെ 77-ാം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഗോള്‍ തിരിച്ചടിക്കുന്നതിന് ടോട്ടനം മുന്നേറ്റ നിര നിരന്തരം ശ്രമിച്ചെങ്കിലും ആഴ്‌സനല്‍ പ്രതിരോധത്തില്‍ തട്ടി ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. നാലും അഞ്ചും സ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലിനും ടോട്ടനത്തിനും 30 പോയിന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."