HOME
DETAILS
MAL
യമനില്‍ അറബ് സഖ്യസേന 200 ഹൂതി തടവുകാരെ വിട്ടയച്ചു
backup
November 27 2019 | 19:11 PM
റിയാദ്: തങ്ങളുടെ പിടിയിലുള്ള 200 ഹൂതി തടവുകാരെ വിട്ടയച്ചതായി യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ സഹായിക്കുന്ന അറബ് സഖ്യസേന അറിയിച്ചു. സമാധാനം നിലവില്വരുന്നതിനായി കരാറുകള്‍ പാലിക്കാനും നടപ്പാക്കാനും അറബ് സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് തടവുകാരെ വിട്ടയക്കുന്നതെന്നും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. അതേസമയം, സഖ്യസേന നീക്കത്തെ ഹൂതി നേതാവ് മുഹമ്മദ് അലി അല്‍ ഹൂതി സ്വാഗതം ചെയ്തു. സെപ്റ്റംബറില്‍ ഹൂതികള്‍ സഊദി തടവുകാരെ മോചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."