HOME
DETAILS

ബംഗ്ലാദേശില്‍ ഏഴുപേര്‍ക്ക് വധശിക്ഷ

  
backup
November 27 2019 | 19:11 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

ധാക്ക: 2016ലെ ആര്‍ട്ടിസാന്‍ കഫെ ആക്രമണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഏഴുപേര്‍ക്ക് വധശിക്ഷ. ഭീകരവിരുദ്ധ കോടതി ജഡ്ജി മജ്ബൂര്‍ റഹ്മാനാണ് നിരോധിത സായുധസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) അംഗങ്ങളായ പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ആക്രമണം ആസൂത്രണം ചെയ്തതിനും അക്രമികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയ കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച ശേഷമാണ് വധശിക്ഷ പ്രഖ്യാപിച്ചത്.
തലസ്ഥാനമായ ധാക്കയ്ക്കടുത്ത ഗുല്‍ഷാന്‍ ഭാഗത്തുള്ള ഹോലെ ആര്‍ട്ടിസാന്‍ ബേക്കറിയില്‍ 2016 ജൂലൈ ഒന്നിന് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 വിദേശികളുള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. വിദേശികള്‍ക്ക് പ്രിയപ്പെട്ട കഫെ ആയിരുന്നു ഇത്. നാടന്‍ ബോംബും തോക്കുകളുമായെത്തിയ അക്രമികള്‍ 13 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഭീകരസംഘടനയായ ഐ.എസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കൊലപ്പെടുത്തിയ വിദേശ ബന്ദികളുടെ എന്ന പേരില്‍ ഫോട്ടോകള്‍ ഐ.എസ് പുറത്തുവിട്ടതോടെ കഫെയിലേക്ക് ഇരച്ചുകയറിയ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ അഞ്ച് അക്രമികളെയും വധിച്ച് ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.
ഓപറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്നു പേരിട്ട പ്രത്യാക്രമണത്തിനിടെ റജിബുല്‍ കരീം എന്ന പൊലിസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഐ.എസ് അല്ല ആക്രമണം നടത്തിയതെന്നും രാജ്യത്തു പ്രവര്‍ത്തിക്കുന്ന ജെ.എം.ബി ആണെന്നും ബംഗ്ലാദേശ് വ്യക്തമാക്കുകയായിരുന്നു. ആക്രമണത്തെ ലോകമൊന്നടങ്കം അപലപിച്ചിരുന്നു.
അക്രമികള്‍ സമൂഹത്തില്‍ നാശംവിതക്കുന്നവരും ഇസ്‌ലാമികരാജ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. പ്രതികളുടെ പ്രവൃത്തി പൊതുസുരക്ഷയ്ക്ക് ഭീഷണിയായതിനാല്‍ ഇവരെ മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താങ്കളുടെ കാര്യത്തില്‍ മരണാനന്തരം അല്ലാഹു വിധി നടപ്പാക്കുമെന്ന് പ്രതികളിലൊരാള്‍ ജഡ്ജിയെ നോക്കി ഉച്ചത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഭീകരവിരുദ്ധസേന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിലെ എട്ടുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരാളെ മതിയായ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിടുകയായിരുന്നു.
അതേസമയം വിധിക്കെതിരേ ഉപരികോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. കോടതി ഒരാളെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്ന് പൊലിസ് ഐ.ജി മുഹമ്മദ് ജവാദ് പട്‌വാരിയും പറഞ്ഞു. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന നൂറുല്‍ ഇസ്‌ലാം മര്‍സാനെ 2017 ജനുവരിയില്‍ ഭീകരവിരുദ്ധ പൊലിസ് വെടിവച്ചു കൊന്നിരുന്നു. 22 പേരാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തമാക്കിയ ഭീകരവിരുദ്ധസേന എട്ടുപേരെ പിന്നീട് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ജെ.എം.ബിക്കെതിരായ പൊലിസ് വേട്ടയ്ക്കിടെ സംശയിക്കപ്പെടുന്ന 80 പേരെ കൊലപ്പെടുത്തുകയും 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിധി കേള്‍ക്കാനായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിമുറ്റത്ത് എത്തിയിരുന്നു. കൊല്ലപ്പെട്ട വിദേശികളില്‍ ഒരു ഇന്ത്യക്കാരനും ഒരു അമേരിക്കക്കാരനും ഒന്‍പത് ഇറ്റലിക്കാരും ഏഴു ജപ്പാന്‍കാരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago