'കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം' പ്രകാശനം ചെയ്തു
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തെ സമ്പന്നമാക്കിയ ദീര്‍ഘദര്‍ശിയായ നേതാവാണ് കെ.കരുണാകരനെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സൗഹൃദപരമായ ഇടപെടലുകള്‍ പ്രമേയമാക്കി നിസാര്‍ ഒളവണ്ണ എഴുതിയ 'കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ക്ക് ആദ്യ കോപ്പി നല്‍കിയാണ് തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചത്. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.ടി. സിദ്ദീഖ് ചടങ്ങില്‍ അധ്യക്ഷനായി.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, കെ.പി.എ മജീദ്, അബ്ദുല്ലക്കോയ മദനി, പി.കെ.കെ ബാവ, സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, കമാല്‍ വരദൂര്‍, അഡ്വ.പി. ശങ്കരന്‍, പി.വി ഗംഗാധരന്‍, ഉമര്‍ പാണ്ടികശാല, ഡോ.എ.ഐ അബ്ദുല്‍ മജീദ്, എം.വി അക്ബര്‍, സി.എന്‍ ചേന്ദമംഗലം, നിസാര്‍ ഒളവണ്ണ, അഡ്വ.കെ. പ്രവീണ്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."