HOME
DETAILS

ബ്രെക്‌സിറ്റ്: പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലേക്ക്

  
backup
December 02 2018 | 19:12 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7

 

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിനെ ചൊല്ലി മന്ത്രിസഭയിലെ കൂട്ടച്ചോര്‍ച്ചയ്ക്കു പിറകെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് അവിശ്വാസ പ്രമേയ ഭീഷണിയും. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയാണ് അവിശ്വാസ പ്രമേയ നടപടികളിലേക്കു നീങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ടു മേയ്ക്കു ലഭിച്ച നിയമോപദേശം പൂര്‍ണമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നു പാര്‍ട്ടിയുടെ ബ്രെക്‌സിറ്റ് വക്താവ് കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു.
ഇ.യുവുമായുണ്ടാക്കിയ കരാറിനുമേല്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ ഭീഷണികൂടി തെരേസാ മേയ്ക്കു വെല്ലുവിളിയായിരിക്കുന്നത്.
വോട്ടെടുപ്പില്‍ കരാറിനെതിരേ വോട്ട് ചെയ്യുമെന്നും കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചിട്ടുണ്ട്. നിയമോപദേശവുമായി ബന്ധപ്പെട്ട വിവരം അടുത്ത ദിവസംതന്നെ സമര്‍പ്പിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പില്‍ മേ പരാജയപ്പെട്ടാലും അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങുമെന്നു സ്റ്റാര്‍മര്‍ പറഞ്ഞു.
കരാറിനുതന്നെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് അവിശ്വാസ പ്രമേയം എന്തായാലും പാസാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങിയാല്‍ തെരേസാ മേ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന നോര്‍ത്തേണ്‍ ഐറിഷ് പാര്‍ട്ടിയും പിന്താങ്ങുമെന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, പുതിയൊരു മന്ത്രികൂടി മേയ്ക്കു വെല്ലുവിളിയുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. കരാറിനു പാര്‍ലമെന്റില്‍ അംഗീകാരം ലഭിച്ചില്ലെങ്കില്‍ രാജ്യത്തു വീണ്ടുമൊരു ജനഹിത പരിശോധന നടത്തണമെന്ന് പരിസ്ഥിതി, ഗ്രാമീണ, ഭക്ഷ്യ മന്ത്രി മൈക്കല്‍ ഗോവ് ആവശ്യപ്പെട്ടു.
11നു നടക്കുന്ന വോട്ടെടുപ്പില്‍ കരാര്‍ തള്ളിപ്പോയാല്‍ ബ്രെക്‌സിറ്റ് തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് കരാറില്‍ പ്രതിഷേധിച്ചു ശനിയാഴ്ച ശാസ്ത്ര-സര്‍വകലാശാലാ മന്ത്രി സാം ഗ്വിമാ രാജിവച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago