നിരോധിത പുകയില സൂക്ഷിച്ചതിന് 13 ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു
കൊടുങ്ങല്ലൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിനും, ഉപയോഗിച്ചതിനുമായി 13 ഇതരസംസ്ഥാന തൊഴിലാളികളെ വിവധ ക്യാംപുകളില്‍നിന്നുമായി കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളിലും, താമസസ്ഥലങ്ങളിലുമാണ് എക്‌സൈസ് സംഘം ഇന്നലെ പുലര്‍ച്ചേ മുതല്‍ മിന്നല്‍ പരിശോധനയാരംഭിച്ചത്.
600 പാക്കറ്റ് ഹാന്‍സ്,500 പാക്കറ്റ് ബീഡി,15 പാക്കറ്റ് പുകയില മിശ്രിതം തുടങ്ങി അമ്പതിനായിരം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇവരുടെ താമസസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.സംഭവം അറിഞ്ഞ് എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ്‌സിങ് കൊടുങ്ങല്ലൂരിലെത്തി എക്‌സൈസ് സംഘത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന കഞ്ചാവ് മാഫിയ സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കുകും ചെയ്തു.
അത്താണി, ചാലക്കുളം, അഴീക്കോട് ജെട്ടി, മേത്തല പടന്ന, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ക്യാംപുകളിലായിരുന്നു എക്‌സൈസ് സംഘത്തിന്റെ പരിശോധന. ഈ ക്യാംപുകളില്‍ താമസിക്കുന്നവരില്‍ മിക്കവരും മത്സ്യതൊഴിലാളികളാമണ്. എക്‌സൈസ് സംഘം എത്തുമ്പോഴേക്കും ഭൂരിഭാഗം പേരും കടലില്‍ പോയിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ നഗരത്തിലെയും, പരിസര പ്രദേശങ്ങളില്‍ നിന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായതോടയാണ് പെരുംബാവൂര്‍ മോഡല്‍ ഓപ്പറേഷന്‍ഭായിയുടെ ചുവട് പിടിച്ച് കൊടുങ്ങല്ലൂരിലും മിന്നല്‍ പരിശോധന നടത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ.അഷറഫിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എ.ജയദേവന്‍, പി.ബി.ദക്ഷിണാമൂര്‍ത്തി, സിവില്‍ എക്‌സൈസ് ഓഫിസര്‍ന്മാരായ ടി.കെ.അബ്ദുള്‍ നിയാസ്, പി.ആര്‍.സുനില്‍, ടി.ആര്‍.സുനില്‍കുമാര്‍, കെ.എം.അനില്‍കുമാര്‍, ഒ.ടി.വില്‍സന്‍, പി.പി.ഷാജി, വി,പി.സുഗണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."