രാമക്ഷേത്രത്തിനായി പ്രത്യേക ഓര്‍ഡിനന്‍സില്ല; കോടതി വിധി വരെ കാത്തിരിക്കുമെന്ന് ബി.ജെ.പി
കൊല്‍ക്കത്ത: രാമക്ഷേത്ര നിര്‍മാണത്തിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും കോടതി ഉത്തരവുവരെ കാത്തിരിക്കുമെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗ്യ. രാമക്ഷേത്രം നിര്‍മിക്കാനായി ധൈര്യമുള്ളതു ബി.ജെ.പിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാര്‍ട്ടിക്ക് അതു സാധ്യമല്ല. ക്ഷേത്ര വിഷയം ഉപകാരത്തേക്കാള്‍ ഉപദ്രവം ചെയ്യും. പ്രതിപക്ഷ കക്ഷികള്‍ ഇതു ദ്രുവീകരണത്തിനായി ഉപയോഗിക്കും. രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിധി പുറപ്പെടുവിക്കാനായി കോടതിയോടു വീണ്ടും ആവശ്യപ്പെടുകയാണ്.
വിഷയം കോടതിയിലുള്ളതിനാല്‍ പെട്ടെന്നാക്കാനുള്ള ശ്രമങ്ങള്‍ നടത്തില്ല. തീരുമാനമെടുക്കുന്നതു വരെയുള്ള സമയം അനുവദിക്കും. എന്നാല്‍, ഓര്‍ഡിനന്‍സിനായി ജനങ്ങള്‍ ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനായി പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നില്ല. ക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പി, ശിവസേന എന്നിവര്‍ ആവശ്യമുന്നയിക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോള്‍, അവര്‍ക്കു കോടതി വിധി നേരത്തെയാക്കാന്‍ ആവശ്യപ്പെടാമെന്നായിരുന്നു വിജയ് വര്‍ഗ്യയുടെ മറുപടി.
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്നു ബി.ജെ.പിക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ നിലപാട് മാറ്റം. ക്ഷേത്ര നിര്‍മാണത്തിനായി നവംബര്‍ 25ന് അയോധ്യയില്‍ ചേര്‍ന്ന ധര്‍മസഭയില്‍ നിര്‍മാണ പ്രവൃത്തികളുടെ തിയതി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."