സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍
മുംബൈ: മലയാളി താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടി20 ടീമില്‍ ഇടം നേടി. പരുക്കേറ്റ ശിഖാര്‍ ധവാന് പകരക്കാരനായിട്ടാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ താരം ടീമിലെത്തിയത്. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒറ്റ മത്സരത്തില്‍ പോലും കളിപ്പിച്ചിരുന്നില്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഫോമിലല്ലാത്ത പന്തിനെ ടീമിലുള്പ്പെടുത്തിയതിനെതിരേയും കടുത്ത ഭാഷയില്‍ മലയാളി ആരാധകര്‍ വിമര്‍ശിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടം ലഭിക്കാതെ വന്നതോടെ മലയാളികള്‍ ബി.സി.സി.ഐയുടെ സോഷ്യല്‍ മീഡിയ പേജില്‍ കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. കേരളത്തിലെ പല നേതാക്കളും സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ രംഗത്തെത്തിയിരുന്നു. എന്തായാലും ഇക്കുറി ഇന്ത്യയ്ക്കായി കളിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. ബാറ്റ്സ്മാനായിട്ടാണ് ടീമിലെത്തിയിട്ടുള്ളത്. ടീം ആവശ്യപ്പെട്ടാല്‍ വിക്കറ്റ് കീപ്പറാവാനും തയാറാണെന്ന് ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സഞ്ജു വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."