HOME
DETAILS

സ്രാവിന്റെ ചിറകുകള്‍ പിടികൂടിയ സംഭവം: സ്ഥാപന ഉടമയ്‌ക്കെതിരേ ജാമ്യമില്ലാ കേസ്

  
backup
July 31 2017 | 00:07 AM

%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f


കൊച്ചി: കരുവേലിപ്പടിയിലെ മത്സ്യസംസ്‌കരണ സ്ഥാപനത്തില്‍നിന്ന് ആറായിരം കിലോ സ്രാവിന്‍ ചിറകുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
ഇന്ത്യയില്‍ ചിറകിനായുള്ള കടല്‍ സ്രാവ് വേട്ട നിരോധിച്ചതിനാലാണ് കേസെടുത്തത്. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്രാവിന്‍ ചിറകുകള്‍ സ്ഥാപനത്തിന്റെ രണ്ടു ഗോഡൗണുകളില്‍ നിന്നാണു കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഷാഡോ പൊലിസ് നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരിക്കടുത്ത്
കരുവേലിപ്പടിയിലെ മറൈന്‍ ഫിങ്‌സ് എന്ന സ്ഥാപനത്തില്‍നിന്ന് ചിറകുകള്‍ പിടികൂടിയത്. വല്ലാര്‍പാടം തുറമുഖം വഴി കൊളംബോയിലേക്കു കടത്താനാണ് ഇതു സൂക്ഷിച്ചിരുന്നത്. പിന്നീടത് ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും. സംരക്ഷിത ജീവി വിഭാഗത്തില്‍പെട്ട കടല്‍ സ്രാവിന്റെ ഉണങ്ങിയ ചിറകുകളാണ് കണ്ടെടുത്തത്. ഇവയുടെ ചിറകുകള്‍ക്കുള്ളിലെ നാരുകള്‍ക്ക് കിലോഗ്രാമിന് 15, 000 രൂപയോളം വിലമതിക്കുമെന്നാണ് പൊലിസ് പറയുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രോട്ടീന്‍ നിര്‍മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago