വഴികാട്ടിയായി 'കലയുടെ കാല്‍പ്പാടുകള്‍'
കാഞ്ഞങ്ങാട്: കലോത്സവ നഗരിയില്‍ എത്തുന്നവര്‍ക്ക് വഴികാട്ടിയായി സുപ്രഭാതത്തിന്റെ കൈപ്പുസ്തകം.
കലയുടെ കാല്‍പ്പാടുകള്‍ എന്ന പുസ്തകത്തില്‍ കലോത്സവ നഗരിയെക്കുറിച്ചും വിവിധ വേദികളില്‍ നടക്കുന്ന പരിപാടികളെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ട്. മത്സരാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങളും ഹരിത പെരുമാറ്റച്ചട്ടത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചതിനുപുറമെ കലോത്സവത്തിന് എത്തുന്നവര്‍ക്ക് വേഗത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയുന്ന ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കലയുടെ കാല്‍പ്പാടുകള്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ യൂനിറ്റ് റസിഡന്റ് മാനേജര്‍ ഇന്‍ ചാര്‍ജ് അബ്ദുള്‍ റൗഫ്, കണ്ണൂര്‍ ബ്യൂറോ ചീഫ് എം.പി മുജീബ് റഹ്മാന്‍, കാസര്‍കോട് ബ്യൂറോ ചീഫ് ടി.കെ ജോഷി, പരസ്യവിഭാഗം ഇന്‍ ചാര്‍ജ് ഫസല്‍ കുപ്പം, സര്‍ക്കുലേഷന്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ഹക്കീം കോറോത്ത്, മൊയ്തു ചെര്‍ക്കള, ഷക്കീബ് അഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."