പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പുരുഷന്മാരില്‍ ബീജോല്‍പാദനം 40 വര്‍ഷത്തിനിടെ പകുതി കുറഞ്ഞു
ലണ്ടന്‍: പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പുരുഷന്മാരിലെ ബീജ ഉല്‍പാദന ശേഷി 40 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞെന്ന് പഠനം. 1973ലാണ് പുരുഷ ബീജത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങള്‍ ആരംഭിക്കുന്നത്.
2011 വരെ നടന്ന പഠനത്തില്‍ വര്‍ഷം തോറും പുരുഷ ബീജത്തില്‍ 1.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് പ്രകാരം ഇത്രയും വര്‍ഷങ്ങളില്‍ 53 ശതമാനം ബീജ ഉല്‍പാദനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വരുന്ന 25 വര്‍ഷങ്ങളില്‍ ബീജോല്‍പാദനം 60 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ജെറൂസലമിലെ ഹീബ്രു യൂനിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍ ഹഗാനി ലെവിന്റെ നേതൃത്വത്തില്‍ അന്തര്‍ദേനത്തില്‍ കുറവുണ്ടാക്കുന്നശെീയ ഗവേഷകരുടെ സംഘം 43,000 പുരുഷന്മാരില്‍ നടത്തിയ 185 പഠനങ്ങളില്‍ നിന്നാണ് ഇത്രയും വിവരങ്ങള്‍ ലഭിച്ചത്. അന്തരീക്ഷ മലനീകരണമാണ് ബീജോല്‍പാദനത്തില്‍ കുറവുണ്ടാക്കുന്നതെന്നും അത് കുറച്ചില്ലെങ്കില്‍ വംശനാശമാകും ഫലമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വടക്കേ അമേരിക്ക, യൂറോപ്, ആസ്‌ത്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലാണ് പഠനം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."