സച്ചാര്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉറപ്പാക്കണം: ഇ.ടി
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, അവസരസമത്വ വിഷയങ്ങള്‍ പഠിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ വലിയ അനാസ്ഥ കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടനുസരിച്ച് ന്യൂനപക്ഷ വികസനത്തിന് വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള മുസ്്ലിം പിന്നാക്ക ജനവിഭാഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങണം.
ഈ വിഭാഗങ്ങള്‍ക്ക് തൊഴില്‍, ഭവനം, സ്കൂള്‍ വിദ്യാഭ്യാസം, ബാങ്ക് ലോണ്‍ ലഭിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യത്തിലും തുടര്‍ നടപടികളുണ്ടായില്ല.
ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്ല പ്രാതിനിധ്യമുള്ള സ്ഥലങ്ങളില്‍ എസ്.സി, എസ്.ടി സംവരണം നടത്തുന്നത് ഒഴിവാക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."