HOME
DETAILS

ആരോഗ്യ-വിദ്യാഭ്യാസ പുരോഗതിയുടെ വിചിത്ര ദൃശ്യങ്ങള്‍

  
backup
November 27 2019 | 20:11 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b

കേരളം ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച പുരോഗതി നേടി എന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിക്കടി ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍വച്ച് അഞ്ചാം തരം വിദ്യാര്‍ഥിനി ഷഹല ദാരുണമായി മരിക്കാനിടയായ സാഹചര്യത്തില്‍ ഈ പുരോഗതി സംബന്ധിച്ച് വിപുല വിചാരണ ആവശ്യമായി വന്നിരിക്കുന്നു. വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും ഇഴഞ്ഞുനീങ്ങുന്നു എന്നാണ് ഈ സംഭവം നല്‍കുന്ന പ്രധാന ഗുണപാഠം.
സമൂഹത്തില്‍ ഇരട്ട പൗരന്മാരും ഇരട്ട നീതിയും നിലനില്‍ക്കുന്നു. സാമ്പത്തിക അഭിവൃദ്ധി ഉള്ളവര്‍ക്ക് മികച്ച വിദ്യാഭ്യാസവും മികച്ച ചികിത്സയും ലഭ്യമാണ്. അല്ലാത്തവര്‍ക്ക് ഇത് രണ്ടും നിഷേധിക്കുന്നു. ഭരണഘടന മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഭാഗം പൗരന്മാരുടെ വിദ്യാഭ്യാസ അവകാശം സാധിക്കണം എന്നതിനെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ഭരണഘടനയുടെ ഫിലോസഫി എന്ന് വിശേഷിപ്പിച്ച മാര്‍ഗ നിര്‍ദേശക തത്വം ഇപ്പോഴും ലിഖിതരൂപത്തില്‍ വിശ്രമിക്കുന്നു.
പൊട്ടിപ്പൊളിഞ്ഞ ചുവരുകളും ഇഴജന്തുക്കള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള മാളങ്ങളും അവര്‍ക്ക് ആവശ്യമായ ആഹാരവസ്തുക്കളായ എലികള്‍, പ്രാണികള്‍ ഇവകളുടെ ആവാസ സൗകര്യങ്ങളും പാഠശാലകളില്‍ ഒരുങ്ങി എന്നത് ലാഘവമായ കാര്യമല്ല. ഒരുപാഠശാലയുടെ ചുമതല ആര്‍ക്കാണ്? കേവലം അക്കാദമിക പരമായ ചുമതലകള്‍ മാത്രമാണോ പ്രധാന അധ്യാപകന് നല്‍കിയിട്ടുള്ളത്. സ്‌കൂളുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക, ആഹാരവസ്തുക്കള്‍ ബാക്കി വരുന്നത് വൃത്തിയായി കൈകാര്യം ചെയ്യുക, സാമൂഹ്യദ്രോഹികള്‍ക്ക് രാത്രികാലങ്ങളില്‍ താവളമാക്കുന്ന സ്‌കൂളുകള്‍ സംരക്ഷിക്കാന്‍ കാവല്‍ക്കാരെ ചുമതലപ്പെടുത്തുക, പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായ ചുവരുകളും മേല്‍ക്കൂരകളും യഥാവിധി റിപ്പയര്‍ ചെയ്യുന്നതിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുക തുടങ്ങിയവ ആരുടെ അധികാരപരിധിയില്‍ ആണ് വരുന്നത്?

ചികിത്സാ സൗകര്യങ്ങളും
പരിശോധിക്കപ്പെടണം
1750 പേര്‍ക്ക് ശരാശരി ഒരു ഡോക്ടര്‍ എന്നുള്ളതാണ് കേരളത്തിലെ നിലവിലെ സ്ഥിതി. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും മികച്ച ഡോക്ടര്‍മാരില്ല. മതിയായ പരിശോധന സാമഗ്രികളും വിദഗ്ധരും ഇല്ല. ചെറിയ ഒരു അസുഖത്തിന് ആശുപത്രിയില്‍ രാവിലെ വന്നാലും വൈകുന്നേരം വരെ കാത്തുനില്‍ക്കണം. നീണ്ട വരികള്‍ താണ്ടി മാത്രമേ രജിസ്‌ട്രേഷന്‍ നടക്കുകയുള്ളൂ. പരിശോധന കൗണ്ടറിന് മുമ്പിലും മണിക്കൂറുകള്‍ വരിനില്‍ക്കണം. രോഗാതുരത കൂടിയ സ്റ്റേറ്റ് എന്ന നിലക്കും ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ച രാജ്യമെന്ന നിലക്കും മതിയായ ക്രമീകരണങ്ങള്‍ കേരളത്തിലെ ആശുപത്രികളില്‍ ഉണ്ടാക്കിയിട്ടില്ല.
വയനാട് ജില്ലാ മെഡിക്കല്‍ കോളജ് എന്തുകൊണ്ടാണ് യാഥാര്‍ഥ്യമാവാത്തത്? ഇതില്‍ പല ലോബികളുടെ കൈകടത്തലുകളും താല്‍പര്യങ്ങളും വിജയിക്കുന്നു. ഷഹല എന്ന വിദ്യാര്‍ഥി പാമ്പുകടിയേറ്റു മരിച്ചത് വയനാട് ജില്ലയിലെ മാത്രം പ്രശ്‌നമല്ല. എന്നാല്‍ ഗ്രാമീണ ഭാരതം ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അവസ്ഥയിലാണെന്ന് സാക്ഷ്യവും കൂടിയാണ്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും പ്രധാന നഗരങ്ങളില്‍ ലഭ്യമാകുമ്പോള്‍ ഗ്രാമീണ പൗരന്‍മാര്‍ക്ക് ഇരട്ട നീതിയാണ് ലഭിക്കുന്നത്.
പാമ്പുകടിയേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാതെ 30 കിലോമീറ്റര്‍ അകലെ സേവനം ചെയ്യുന്ന പിതാവിനെ വിളിച്ചുവരുത്തി ഓട്ടോറിക്ഷ വിളിച്ചു ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ അധ്യാപകര്‍ തയാറാവുന്നത് അവരുടെ മാനസിക വൈകല്യത്തെയാണ് വ്യക്തമാക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് അധ്യാപകര്‍ വന്ന വാഹനങ്ങളുണ്ടായിരുന്നു. പത്തു വയസ്സുകാരി പെണ്‍കുട്ടി വാടിത്തളര്‍ന്നു വേദനകൊണ്ട് വാവിട്ടു കരയുമ്പോള്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയാത്ത എല്ലാ അധ്യാപകരും വാധ്യാര്‍ പണിക്ക് പറ്റാത്തവര്‍ തന്നെ.ആശുപത്രിയിലെത്തിച്ച കുട്ടിയോട് ഡോക്ടര്‍മാര്‍ക്ക് നീതി ചെയ്യാന്‍ സാധിച്ചില്ല. മെഡിക്കല്‍ എത്തിക്‌സ് പഠിക്കാത്തവര്‍ എങ്ങനെ ശുശ്രൂഷകരാവും. നൂറിലധികം പാമ്പിനങ്ങള്‍ ഭൂമിയില്‍ ഉണ്ടെന്നും അതില്‍ 10 വര്‍ഗങ്ങള്‍ക്ക് മാത്രമേ മനുഷ്യരുടെ മരണത്തിന് ഇടയാക്കുന്ന വിഷം ഉള്ളൂ എന്നും ഭിഷഗ്വരന്മാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഈ പത്ത് ഇനത്തില്‍ അഞ്ചും കടലിലാണ് ജീവിക്കുന്നത്. പാമ്പിന്റെ കടിയേറ്റമുറിവ്, സമയം, സ്ഥലം വിഷബാധയേറ്റതിനു ശേഷം ശരീരത്തില്‍ വന്ന പ്രാഥമിക മാറ്റങ്ങള്‍ ഇവയൊക്കെ പെട്ടെന്ന് മനസ്സിലാക്കി വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അടിയന്തരമായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും വൈദ്യശാസ്ത്ര ധര്‍മമാണ്. കുഞ്ഞിന്റെ വിലപ്പെട്ട ജീവന് ഒരു കൊതുകിന്റെ ജീവന്റെ വിലപോലും കല്‍പ്പിക്കാത്ത അധ്യാപകരും ഡോക്ടര്‍മാരും പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് പറയാതെ വയ്യ.
ചികിത്സാ സൗകര്യം ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് വയനാട്. സര്‍ക്കാര്‍ മേഖലകളിലും സ്വകാര്യ മേഖലകളിലും വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ല. ഇത്തരം അപകടകരമായ അവസ്ഥകളില്‍ അടിയന്തര ശുശ്രൂഷകളും ചികിത്സകളും നല്‍കാന്‍ സംവിധാനങ്ങളില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വാഹനങ്ങളുടെ ക്രമാതീതമായ പെരുപ്പം വൈദ്യസഹായം ലഭ്യമാക്കാന്‍ പ്രയാസപ്പെടുന്നു. ദിവസം ശരാശരി രോഗികളെയും കൊണ്ട് 26 ആംബുലന്‍സുകള്‍ ചികിത്സ തേടി കോഴിക്കോട്ടേക്ക് ചുരമിറങ്ങി വരുന്നു. ഹൃദ്രോഗം, അര്‍ബുദം, വൃക്കരോഗം, കുരങ്ങുപനി തുടങ്ങിയവ വയനാട്ടില്‍ അധികമായി കാണുന്നു. ഇത്തരം രോഗികളെ കോഴിക്കോട് എത്തിക്കുക അല്ലാതെ മറ്റ് വഴികളില്ല. ക്ലാസ് മുറിയില്‍ വച്ച് ഒരു വിദ്യാര്‍ഥിനി പാമ്പുകടിയേറ്റു മരണപ്പെട്ടപ്പോള്‍ അടിയന്തര റിപ്പോര്‍ട്ട് തേടി ചിലരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം പ്രശ്‌ന പരിഹാരമാകുന്നില്ല. സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം ഒന്നിച്ച് പിന്നീട് വാങ്ങാം എന്നല്ലാതെ കുറ്റവാളികള്‍ക്കുള്ള ശിക്ഷ അല്ല ഇതൊന്നും.
ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഇത്രയധികം പകച്ചു നില്‍ക്കുന്ന ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പൊതു ഖജനാവില്‍നിന്ന് പണം മുടക്കി നടത്തുന്ന നിരവധി സംവിധാനങ്ങള്‍ ഇപ്പോള്‍ നോക്കുകുത്തിയാണ്. പഞ്ചായത്ത് മെമ്പര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍, ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, നിയമസാമാജികര്‍, മന്ത്രിമാര്‍ ഇവരെല്ലാം നികുതിപ്പണം കൊണ്ട് സുഖമായി കഴിഞ്ഞുകൂടുന്നവരാണ്. അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ പത്തു വയസുകാരി പെണ്‍കുട്ടി പട്ടാപ്പകല്‍ പള്ളിക്കൂടത്തില്‍ വിഷം തീണ്ടി മരിക്കേണ്ടിവരുമായിരുന്നില്ല. ആരോഗ്യവിദ്യാഭ്യാസ പരിരക്ഷ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കിയ അവകാശമാണ്. ധനവും അധികാരവും ഉള്ളവര്‍ക്ക് അത് ലഭിക്കുന്നു. അല്ലാത്തവര്‍ ഇപ്പോഴും അരിക്‌വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ഭരണാധികാരികള്‍ക്കും കുടുംബങ്ങള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും ലോകത്തില്‍ എവിടെയാണെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാണ്. പണം സര്‍ക്കാര്‍ മുടക്കും. അഥവാ പാവപ്പെട്ടവന്റെ നികുതിപ്പണം അതിനു കൂടിയുള്ളതാണ്. സൗജന്യ വിദ്യാഭ്യാസവും സൗജന്യ ചികിത്സയും ലോകത്തിലെ പല പരിഷ്‌കൃത രാഷ്ട്രങ്ങളിലും നിലവിലുണ്ട്. ഭൂമി സൗജന്യമായുണ്ടായിട്ടും ഒരു മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ പോലും കഴിയാത്ത ഭരണകൂടങ്ങളാണ് നിര്‍ഭാഗ്യവശാല്‍ നമുക്കുള്ളത്. പാമ്പുകടിയേറ്റു മരിച്ച പെണ്‍കുട്ടിയുടെ മരണ കാരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളായവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും പ്രതിപ്പട്ടികയില്‍ വരണം. ആശുപത്രികളില്‍ സംഭവിച്ച വീഴ്ചകള്‍ക്കും മതിയായ ശിക്ഷ ലഭ്യമാക്കണം. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ വിചിത്ര ഭാവങ്ങള്‍ മാറ്റി ശാസ്ത്രീയ അവബോധത്തോടെ പുനഃക്രമീകരണങ്ങളും സംഭവിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago