ഒരു മാസത്തിനുള്ളില്‍ പിടിയിലായത് 25000 കിലോ ലഹരി വസ്തുക്കള്‍: ഋഷിരാജ്‌സിങ്
കൊടുങ്ങല്ലൂര്‍: കേരളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനുളളില്‍ പിടിയിലായത് ഇരുപത്തി അയ്യായിരം കിലോ ലഹരി വസ്ത്തുക്കളെന്ന് എക്‌സെസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്.
കൊടുങ്ങല്ലൂര്‍ എക്‌സൈസ് ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്ന കമ്മിഷണര്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തുമെന്നും, അതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
കഞ്ചാവ്- നിരോധിത പുകയിലെ വസ്തുക്കള്‍ വില്‍ക്കുന്നവരെ അമര്‍ച്ച ചെയ്യുകയും, സാധാരണക്കാരിലേക്ക് ഈ നിരോധിത ഉല്‍പ്പന്നങ്ങള്‍ എത്തുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ക്ക ്‌വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ പുകയില വേട്ട നടത്തിയറിഞ്ഞതിനെത്തുടര്‍ന്നാണ് എക്‌സെസ് സംഘത്തിന് ആവേശം പകര്‍ന്ന് പന്ത്രണ്ടു മണിയോടെ കമ്മിഷണര്‍ ഋഷിരാജ്‌സിങ് കൊടുങ്ങല്ലൂര്‍ എക്‌സെസ് സര്‍ക്കിള്‍ ഓഫിസിലെത്തിയത്. ഓപ്പറേഷനില്‍ പങ്കെടുത്ത എക്‌സെസ് സംഘത്തെ വിളിച്ചുവരുത്തി അഭിനന്ദനം അറിയിച്ച ശേഷമാണ് കമ്മിഷ്ണര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."