HOME
DETAILS

വീണ്ടും മെസ്സി, ഡോട്മുണ്ടിനെ തകര്‍ത്ത് ബാഴ്‌സ; 700 മല്‍സരവും പിന്നിട്ട് ലയണല്‍ മെസ്സി

  
backup
November 28 2019 | 04:11 AM

barcelona-3-1-borussia-dortmund

 

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മല്‍സരത്തില്‍ ജര്‍മനിയുടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ബാഴ്‌സലോണ തകര്‍ത്തു. ജയത്തോടെ ബാഴ്‌സ പ്രീക്വാര്‍ട്ടറില്‍ കടന്നു. ക്യാംപ് നൗവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയിച്ചത്. ബാഴ്‌സയ്ക്ക് വേണ്ടിയുള്ള ലയണല്‍ മെസ്സിയുടെ 700ാം മത്സരംകൂടിയായിരുന്നു ഇന്നലെ. 700ാം മല്‍സരത്തില്‍ മെസ്സിയുടെ മികവിലായിരുന്നു ബാഴ്‌സയുടെ വിജയം. മെസ്സിക്ക് പുറമെ ലൂയിസ് സുവാരസും ഗ്രീസ്മാന്‍ എന്നിവരും ലക്ഷ്യംകണ്ടു. ഡോര്‍ട്മുണ്ടിന്റെ മൈതാനത്തു നടന്ന ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകായയിരുന്നു.

[caption id="attachment_795123" align="aligncenter" width="630"] ഗ്രീസ്മന്റെ ഗോള്‍[/caption]

മത്സരം തുടങ്ങി 26ാം മിനിറ്റില്‍ പരിക്കേറ്റ ഉസ്മാനെ ഡെംബലെയ്ക്ക് പകരക്കാരനായാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ഗ്രീസ്മാന്‍ കളത്തിലെത്തിയത്. 29ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒരു ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ 33ാം മിനിറ്റില്‍ മെസ്സി ലീഡുയര്‍ത്തി. സുവാരസിനൊപ്പമുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍.

ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി നല്‍കിയ പാസ് ഗ്രീസ്മാന്‍ വലയിലെത്തിച്ചതോടെ ബാഴ്‌സയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 77ാം മിനിറ്റില്‍ ബ്രാന്‍ഡ്റ്റിന്റെ പാസില്‍ നിന്ന് ജാഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്‌സലോണ നേടുന്ന 149ാം വിജയമാണിത്. ഇനി ഇന്റര്‍ മിലാനുമായാണ് ബാഴ്‌സയ്ക്ക് മല്‍സരമുള്ളത്.

ബാഴ്‌സലോണയ്ക്കായി 700 മത്സരങ്ങള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് മെസ്സി. 767 മത്സരങ്ങള്‍ കളിച്ച സാവി മാത്രമാണ് ഇനി മെസിക്ക് മുന്നിലുള്ളത്.

Barcelona 3-1 Borussia Dortmund: Lionel Messi nets 613th goal and sets up Luis Suarez and Antoine Griezmann strikes on his 700th appearance before sub Jadon Sancho fires home late consolation as Barca book place in the last 16 of Champions League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  16 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago