HOME
DETAILS
MAL
സര്‍ക്കാര്‍ നാവോത്ഥാന പൊറാട്ട് നാടകം കളിക്കുന്നു: വി.ടി ബല്‍റാം
backup
December 02 2018 | 19:12 PM
കൊച്ചി: സി.പി സുഗതനെപ്പോലുള്ള വര്ഗീയഭ്രാന്തന്മാരെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ നാവോത്ഥാന പൊറാട്ട് നാടകം കളിക്കുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ.
പിണറായി വിജയന് സി.പി സുഗതനെപ്പോലുള്ള വര്ഗീയഭ്രാന്തന്മാരെ മുന്നില്‍നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരേ ശബ്ദിക്കാന്‍ ആര്‍ക്കും നാവ് പൊങ്ങുന്നില്ല. ഹാദിയയെ തെരുവില്‍ ഭോഗിക്കണം, ഭരണഘടനയുടെ നീതിയല്ല, ധര്‍മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്, ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വം എന്നിങ്ങനെയൊക്കെ പറയുന്ന കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."