HOME
DETAILS
MAL
സഊദിയിലേക്ക് ആടുകളുമായി പുറപ്പെട്ട കപ്പൽ കടലിൽ മുങ്ങി
backup
November 28 2019 | 04:11 AM
റിയാദ്: സഊദിയിലേക് പതിനായിരത്തിലേറെ ആടുകളുമായി പുറപ്പെട്ട കപ്പൽ മുങ്ങി ആയിരക്കണക്കിന് ആടുകൾ മുങ്ങി. കിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമേനിയയിൽ നിന്നും സഊദിയിലേക്ക് ആടുകളുമായി പുറപ്പെട്ട ക്വീൻ ഹിന്ദ് കപ്പലാണ് മുങ്ങിയത്. 14,600 ആടുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെയാണ് വിവരം. കൂടാതെ കപ്പൽ ജീവനക്കാരായ 22 പേരും കപ്പലിൽ ഉണ്ടായിരുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൃഗങ്ങൾ ഭൂരിഭാഗവും കടലിൽ മുങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
[gallery columns="9" size="full" ids="794927" orderby="rand"]
കരിങ്കടലില്‍ മിദിയ തുറമുഖത്തോട് ചേര്‍ന്നായിരുന്നു അപകടം. സിറിയന്‍ സ്വദേശികളായ കപ്പല്‍ ജീവനക്കാരെയും കുറച്ച് ആടുകളേയും രക്ഷിക്കാനായതായാണ് റിപ്പോർട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."