ഭാരതീയം ചരിത്ര സ്മൃതി യാത്രയെ വരവേല്‍ക്കാന്‍ മാള ഒരുങ്ങി
മാള: പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുന്നതിനും മതേതരത്വം ശക്തിപ്പെടുത്തുന്നതിനുമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ഓഗസ്റ്റ് 12 വെള്ളി മൂന്നു മണിക്ക് മാളയില്‍ സ്വീകരണം നല്‍കും. മാള ടൗണ്‍ മദ്‌റസ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം അഡ്വ .വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയും. സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി മുന്‍ എം.എല്‍.എ ടി.യു രാധകൃഷ്ണന്‍ ചെയര്‍മാനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. കെ.പി സൈനുദ്ധീന്‍ ഫൈസിയെ വര്‍ക്കിങ് ചെയര്‍മാനായും നിസാര്‍ കുന്നത്തേരി, അബ്ദുല്‍ കരീം മാമ്പ്ര എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തെരഞ്ഞെടുത്തു.അന്‍വര്‍ മാമ്പ്രയാണ് ജനറല്‍ കണ്‍വീനര്‍. നജീബ് അസ്ഹരി, സംജാദ് വടമ, നിഹാസ് കുന്നത്തേരി എന്നിവരാണ് ജോയിന്റ് കണ്‍വീണര്‍മാര്‍. സുഹൈല്‍ മാരേക്കാട് , നിയാസ് മാള , നിസാര്‍ മാമ്പ്ര, നിയാസ് വെള്ളാങ്കല്ലൂര്‍ എന്നിവര്‍ക്കാണ് സ്റ്റേജ് മാനേജ്‌മെന്റ്.
പി.കെ.എം അഷറഫ്, നജീബ് അന്‍സാരി (പി.ആര്‍.ഒ) ഷാജഹാന്‍ ഹാജി ,ശഫീഖ് കെ.എസ് ,സാമിര്‍,സുഹൈല്‍(സി.ഇ.ഒ) ഫൈസല്‍ അന്നമനട ,പി.ബി ഷംസുദ്ധീന്‍,അബ്ദുല്‍ സമദ് ദാരിമി ,മുസമ്മില്‍ റഹ്മാനി ,ശാജഹാന്‍ മൗലവി(സ്വീകരണം) അബ്ദുല്‍ അസീസ് ഹാജി ,ഹനീഫ ഹാജി ,അഫ്‌സല്‍ കാട്ടിക്കരകുന്ന്,അഷറഫ് മാമ്പ്ര ,ഹൈദര്‍ മാരേക്കാട് ,യൂസഫ് പടിയത്ത്,ശംസുദ്ധീന്‍ ഹാജി (ഫിനാന്‍സ്) സി.പി മുഹമ്മദ് ഫൈസി ,ജസീര്‍ ദാരിമി ,ഉമര്‍ ഫൈസി ,കോയ ബാഖവി ,കുട്ടി മൗലവി,കബീര്‍ ഫൈസി ,അബ്ദുല്‍ ഹമീദ് മൗലവി,(ഉപദേശക സമിതി)ഷജഹാന്‍ കോവിലകത്ത്കുന്ന്,ഉവൈസ് കരൂപടന്ന,ഹസീബ് കാരുമാത്ര(വിഖായ)എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."