HOME
DETAILS

അസമിലെ കുടിയേറ്റ തടവറകളില്‍ മരിച്ചത് 28 പേര്‍

  
backup
November 28 2019 | 05:11 AM

national-28-deaths-in-assams-detention-camps-minister-tells-rajya-sabha

ദിസ്പൂര്‍: അസമിലെ കുടിയേറ്റ തടവുകേന്ദ്രങ്ങളില്‍ ഇതുവരകെയായി 28 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

ഏതെങ്കിലും തരത്തിലുള്ള ഭീതിയോ സമ്മര്‍ദ്ദമോ അല്ല മരണകാരണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയില്‍ വിശദീകരിച്ചു. തടവുകേന്ദ്രങ്ങളിലെ മരണങ്ങള്‍ തടയാന്‍ എന്തു നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സന്തനു സെന്നിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മരിച്ച 28 പേരും കുടിയേറ്റക്കാരെന്നു സംശയിക്കപ്പെടുന്നവരാണ്. അസമിലെ ആറു തടവുകേന്ദ്രങ്ങളിലായി 988 പേരുണ്ടെന്നും സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞു. തടവുകാര്‍ക്കായി ആവശ്യത്തിനു വൈദ്യ സഹായം അവിടെയുണ്ട്. ഏതു രോഗത്തിനും അവിടെ ഡോക്ടര്‍മാരും ചികിത്സാ സംവിധാനവും അവിടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇവിടെ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മനുഷ്യത്വരഹിതമായ സാഹചര്യമാണ് അവര്‍ക്കു ജീവിക്കാനായി കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നും വ്യാപക ആരോപണമുണ്ട്. ഇവിടെ ആവശ്യത്തിനു വൈദ്യസഹായമില്ലെന്നും തടവില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ നിരന്തരം ആരോപിക്കുന്നുണ്ട്.

2008ലാണ് അസമില്‍ തടവുകേന്ദ്രങ്ങള്‍ ആരംഭിച്ചത്. മനുഷ്യാവകാശ കൂട്ടായ്മയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിന്റെ (സി.ജെ.പി) കണക്കുകള്‍ പ്രകാരം നൂറോളം പേരാണ് പല കാരണങ്ങളായി ഇവിടെ മരിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 2011 മുതലുള്ള കണക്കാണിത്. കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നത് 2016നു ശേഷമാണ്.

അതേസമയം 29 പേരാണ് മരിച്ചതെന്ന് സി.ജെ.പിയുടെ അസം കോഓര്‍ഡിനേറ്റര്‍ സംഷേര്‍ അലി ടെലഗ്രാഫ് ഇന്ത്യയോടു പറഞ്ഞു. ഇതില്‍ 26 മരണങ്ങളും ബി.ജെ.പിയുടെ സര്‍ബാനന്ദ സൊനോവാള്‍ അധികാരത്തിലേറിയതിനു ശേഷമാണ്.

തടവുകേന്ദ്രങ്ങളിലെത്തിയാല്‍പിന്നെ പരോള്‍ ലഭിക്കില്ലെന്നും കുടുംബങ്ങളുമായി വേര്‍പ്പെട്ടു കഴിയുമ്പോള്‍ മാനസികമായി തകരുമെന്നും 2018 ജനുവരിയില്‍ അസമിലെ തടവുകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമിച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഹര്‍ഷ് മന്ദേര്‍ പറഞ്ഞിരുന്നു. താന്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ സ്ത്രീകള്‍ അലമുറയിടുകയായിരുന്നുവെന്നും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പിന്നീട് കമ്മീഷന്റെ പ്രത്യേക നിരീക്ഷക സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago