തുളുനാട്ടില്‍ കലയുടെ പെരുങ്കളിയാട്ടത്തിന് തുടക്കമായി
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാസര്‍കോട്ട് തുടക്കമായി. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടര്‍ കെ.ജീവന് ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിനു തുടക്കമായത്. രാവിലെ 9നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 60 അധ്യാപകര്‍ അവതരിപ്പിക്കുന്ന സ്വാഗതഗാനമാണ് ഉദ്ഘാടന സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത. ഇതിനൊപ്പം വിദ്യാര്‍ഥികളുടെ നൃത്തപ്രകടനവും കണ്ണിന് മിഴിവേകി.
60ാമത് സ്കൂള്‍ കലോത്സവത്തിന് സപ്തഭാഷ സംഗമ ഭൂമിയായ കാഞ്ഞങ്ങാടാണ് മുഖ്യ വേദിയാകുന്നത്. 28 വേദികളിലായി 239 ഇനങ്ങളില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത് 12,000ല്‍ അധികം വിദ്യാര്‍ഥികളാണ്.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ കലോത്സവം മൂന്നു ദിവസമാക്കിയെങ്കില് കാഞ്ഞങ്ങാട്ട് നാലു ദിവസമാണ് കലോത്സവം. ഘോഷയാത്ര ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയാണ് കാഞ്ഞങ്ങാട്ടെ കലോത്സവവും. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും അജാനൂര്‍ പഞ്ചായത്തുകളിലുമായുള്ള വേദികളിലേക്ക് മത്സരാര്‍ഥികള്‍ക്ക് എത്തിച്ചേരാനായി സംഘാടക സമിതി 40ഓളം ബസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ അഞ്ചു മിനിറ്റു കൂടുമ്പോഴും ഓരോ വേദിയില്‍ നിന്ന് ബസ്സുകള്‍ പുറപ്പെടും. ഇന്ന് 74 ഇനങ്ങളും നാളെ 77 ഇനങ്ങളും മൂന്നാം ദിനം 74 ഇനങ്ങളും നടക്കും. സമാപന ദിവസമായ ഡിസംബര്‍ ഒന്നിന് 14 ഇനങ്ങള്‍ മാത്രമാണ് നടക്കുക. അന്ന് മൂന്നു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
state school youth festival to begin in kasargode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."