ഗോഡ്സെ ദേശഭക്തന് പരാമര്‍ശം: പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നില്‍ മുട്ടു മടക്കി ബി.ജെ.പി; പ്രഗ്യക്കെതിരെ നടപടി, പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനു മുന്നില്‍ മുട്ടു മടക്കി കേന്ദ്രം. നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്നു വിളിച്ച ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിനെതിരെ നടപടിയെടുക്കുന്നു.
പ്രഗ്യയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അറിയിച്ചു. പരാമര്‍ശത്തെ അപലപിച്ച നദ്ദ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പ്രഗ്യയെ പങ്കെടുപ്പിക്കില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ പറഞ്ഞു.
ഇന്നലെ ലോക്സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ബില്‍ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഡി.എം.കെ എം.പി എ രാജ ഗോഡ്സെയുടെ പേര് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് രാജയുടെ സംസാരം തടസ്സപ്പെടുത്തിയായിരുന്നു പ്രഗ്യയുടെ പ്രതികരണം. ഒരു ദേശഭക്തന്റെ പേര് ഉദാഹരണമായി പരാമര്‍ശിക്കരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. സഭാ രേഖകളില്‍ നിന്ന് പ്രഗ്യയുടെ പരാമര്‍ശം നീക്കം ചെയ്തിരുന്നു.
രാജയുടെ സംസാരം തടസ്സപ്പെടുത്തിയ പ്രഗ്യയുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തിറങ്ങി. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ പ്രഗ്യയോട് ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെയും ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."