'കടക്കൂ പുറത്ത്'; മാധ്യമങ്ങളോട് ആക്രോശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയും ബി.ജെ.പി നേതാക്കളുമായി നടക്കുന്ന സമാധാന ചര്‍ച്ചയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയില്‍ എത്തിയ മുഖ്യമന്ത്രി അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് രോഷത്തോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 'ഇവരെ ആരാണ് ഉള്ളിലേക്ക് കടത്തിവിട്ടത്. കടക്കൂ പുറത്ത്' - അദ്ദേഹം ആക്രോശിച്ചു.
സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒന്നിച്ചാണ് എത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എം.എല്‍.എ ആര്.എസ്.എസ് പ്രാന്തപ്രചാരക് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയ്ക്കായി നേരത്തെ എത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മുഖ്യമന്തി എത്തിയത്.
സാധാരണ, സമാധാന ചർച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിക്കാറുണ്ട്. പിന്നീടു ചർച്ച തുടങ്ങുമ്പോൾ അവരെ പുറത്തിറക്കും. എന്നാലിന്ന് മുഖ്യമന്ത്രി എത്തിയ ഉടന്‍തന്നെ മാധ്യമപ്രവർത്തകരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."