ഭീകരവാദി പ്രഗ്യ ഭീകരവാദി ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചു; ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദുഃഖദിനമെന്നും രാഹുല്‍
ന്യൂഡല്‍ഹി: ഗോഡ്സെ ദേശഭക്തനെന്ന പ്രഗ്യാസിങ്ങിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്നു വിളിച്ചു. ഇത് ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദുഃഖദിനം- രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ ലോക്സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യ വിവാദ പരാമര്‍ശം നടത്തിയത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ബില്‍ സംബന്ധിച്ച് സംസാരിക്കുന്നതിനിടെ ഡി.എം.കെ എം.പി എ രാജ ഗോഡ്സെയുടെ പേര് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് രാജയുടെ സംസാരം തടസ്സപ്പെടുത്തിയായിരുന്നു പ്രഗ്യയുടെ പ്രതികരണം. ഒരു ദേശഭക്തന്റെ പേര് ഉദാഹരണമായി പരാമര്‍ശിക്കരുതെന്നായിരുന്നു അവര്‍ പറഞ്ഞത്.
പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തിറങ്ങി. തുടര്‍ന്ന് ബി.ജെ.പിക്ക് അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വന്നു. പ്രഗ്യയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അറിയിച്ചു. പരാമര്‍ശത്തെ അപലപിച്ച നദ്ദ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പ്രഗ്യയെ പങ്കെടുപ്പിക്കില്ലെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നദ്ദ പറഞ്ഞു.
നേരത്തെയും ഗോഡ്സെയെ പ്രകീര്‍ത്തിച്ച് പ്രജ്ഞ രംഗത്തെത്തിയിരുന്നു. ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനഃപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."