HOME
DETAILS

ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവുമോയെന്ന് നിയമപ്രകാരം പരിശോധിക്കുമെന്ന് സുപ്രിംകോടതി

  
backup
December 03 2018 | 08:12 AM

03-12-18-keralam-actress-attack-case-supreme-court-dileep

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനം.

മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍റോത്തക്കി കോടതിയില്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളില്‍ ഇല്ലെന്ന് മുകുള്‍ റോത്തകി വിശദീകരിച്ചു.

ദൃശ്യങ്ങളുടെ പകര്‍പ്പ് എങ്ങനെ നല്‍കാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ മെയില്‍ ആണെങ്കില്‍ പ്രിന്റ് എടുക്കാം. ദൃശ്യങ്ങള്‍ എങ്ങനെ പ്രിന്റ് എടുക്കുമെന്നും കോടതി ചോദിച്ചു. ഐ.ടി ആക്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാവുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും റോത്തഗി മറുപടി നല്‍കി.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയുന്ന ആക്രമണ ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവായി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പൊലിസ് സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ സാഹചര്യത്തിലാണ് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനായി ദിലീപ് വിചാരണക്കോടതിയേയും ശേഷം ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. തെളിവുകള്‍ കൈമാറാന്‍ ആകില്ലെന്ന പൊലിസ് നിലപാട് അംഗീകരിച്ചായിരുന്നു ദിലീപിന്റെ ആവശ്യം തള്ളിത്.

കുറ്റപത്രത്തിനൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്കു കൈമാറണമെന്നായിരുന്നു ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഏഴു രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലിസിന്റെ നിലപാടിനോട് യോജിച്ച് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളി. ഇതോടെയാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago