HOME
DETAILS
MAL
ഒത്തുതീര്‍പ്പിനായി മാണിയെ സമീപിക്കില്ലെന്ന് കോണ്‍ഗ്രസ്; വിമര്‍ശനങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി നല്‍കും
backup
August 08 2016 | 05:08 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയുമായി ഒത്തുതീര്‍പ്പിനായി അങ്ങോട്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, കേരള കോണ്‍ഗ്രസ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ മറുപടി നല്‍കാനും തീരുമാനമായി. ഇനി മാണിയുമായി സമവായത്തിനുള്ള സാധ്യതയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
മുന്നണി വിടുമ്പോഴും തദ്ദേശഭരണസ്ഥാപനങ്ങളില്‍ യു.ഡി.എഫുമായി ബന്ധമുണ്ടാകുമെന്ന് ഇന്നലെ മാണി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെ സംബന്ധിച്ച് ഇന്നു ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും അതിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്ത്താസമ്മേളവും ഉച്ചയോടെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."