മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതി
ന്യൂഡല്‍ഹി: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്ക് അനുമതി. ഇക്കാര്യം ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രിംകോടതി, വിവാഹചടങ്ങില്‍ പങ്കെടുക്കാനായി നാളെ മുതല്‍ 14 ദിവസത്തേക്ക് ജാമ്യത്തില്‍ ഇളവുനല്‍കുകയായിരുന്നു.
മൂന്നാഴ്ചയാണ് മഅ്ദനി ആവശ്യപ്പെട്ടതെങ്കിലും രണ്ടാഴ്ചയാണ് കോടതി നല്‍കിയത്. ഇതുപ്രകാരം മഅ്ദനി നാളെ കേരളത്തിലെത്തും.
അതേസമയം, മഅ്ദനി കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ ചെലവു സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് മഅ്ദനിയുടെ ആവശ്യം സുപ്രിംകോടതി തള്ളി. മഅ്ദനി കേരളത്തിലാവുമ്പോള്‍ പോലിസിന്റെ സുരക്ഷാചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം ഈ മാസം 24ന് ഭാഗികമായി ബംഗളുരു എന്‍.ഐ.എ കോടതി തള്ളിയിരുന്നു. മാതാപിതാക്കളെ കാണാനും ആഗസ്ത് ഒമ്പതിനു നടക്കുന്ന മകന്റെ വിവാഹസല്‍കാരത്തില്‍ പങ്കെടുക്കാനും ജാമ്യവ്യവസ്ഥയില്‍ ഇളവുവേണമെന്നായിരുന്നു മഅ്ദനിയുടെ ആവശ്യം.
ഒന്നുമുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ തങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആറുദിവസത്തെ ഇളവുനല്‍കിയ കോടതി, മാതാപിതാക്കളെ കാണാനും വിവാഹചടങ്ങില്‍ പങ്കെടുക്കാനും അനുമതി നല്‍കിയതുമില്ല. ഇത് അനീതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹരജിയാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."