HOME
DETAILS
MAL
സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി; പ്രവേശനം നടത്തരുതെന്ന് സുപ്രിംകോടതി
backup
July 31 2017 | 09:07 AM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ ഡന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സുപ്രിംകോടതി. ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരുംവരെ അലോട്ട്‌മെന്റ് പാടില്ലെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 7 നകം ഹൈക്കോടതി അന്തിമവിധി പറയണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സ്വാശ്രയ എം.ബി.ബി.എസ് ഫീസ് വര്‍ധന ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം. ഹൈക്കോടതി വിധിക്കെതിരെയാണ് മാനേജ്‌മെന്റുകളുടെ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."