HOME
DETAILS
MAL
ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
backup
July 31 2017 | 10:07 AM
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അഞ്ച് ദിവസമാണ് അധികമായി നല്‍കിയിരിക്കുന്നത്. ജൂലൈ 31 ആയിരുന്നു ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തിയ്യതി. ഇതിനോടകം രണ്ട് കോടിയിലധികം പേര്‍ റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്.
http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അതേസമയം, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കുന്നതിനാലുള്ള തിരക്കുമൂലം ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാലാണ് സമയം നീട്ടി നല്‍കിയതെന്നാണ് സൂചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."